X

ഉയിഗുര്‍ മുസ്‌ലിംകളോട് ഐക്യദാര്‍ഢ്യം; വാവെ കമ്പനിയുമായുള്ള കരാര്‍ റദ്ദാക്കി ബാഴ്‌സ സൂപ്പര്‍ താരം ഗ്രീസ്മാന്‍

പാരിസ്: ചൈനയിലെ ഉയിഗുര്‍ മുസ്‌ലിംകളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വാവെ കമ്പനിയുമായുള്ള സ്‌പോണ്‍ഷര്‍പ്പ് കരാര്‍ റദ്ദാക്കി ബാഴ്‌സലോണയുടെ ഫ്രഞ്ച് സൂപ്പര്‍ താരം ആന്റോണിയോ ഗ്രീസ്മാന്‍. ഉയിഗുര്‍ മുസ്‌ലിംകളെ നിരീക്ഷിക്കുന്നതിന് വാവെ ചൈനീസ് സര്‍ക്കാറിന് സൗകര്യങ്ങള്‍ ചെയ്തു കൊടുത്തു എന്ന് ചൂണ്ടിക്കാട്ടിയാണ് ഗ്രീസ്മാന്‍ കരാര്‍ റദ്ദാക്കിയത്.

മുഖം തിരിച്ചറിയാന്‍ കഴിയുന്ന സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ഉയിര്‍ഗുസ് അലര്‍ട്ട് വികസിപ്പിക്കാന്‍ വാവെ സഹായിച്ചു എന്നാണ് ബലമായ സംശയം. കമ്പനിയുമായുള്ള എല്ലാ ബന്ധങ്ങളും ഉടന്‍ അവസാനിപ്പിക്കാന്‍ താന്‍ തീരുമാനിച്ചു- ഇന്‍സ്റ്റഗ്രാമില്‍ ഗ്രീസ്മാന്‍ എഴുതി.

ഉയിഗുര്‍ മുസ്‌ലിം ന്യൂനപക്ഷങ്ങളുടെ മുഖം തിരിച്ചറിഞ്ഞാല്‍ പൊലീസിനെ അലര്‍ട്ട് ചെയ്യുന്ന സോഫ്റ്റ്‌വെയറാണ് വാവെ വികസിപ്പിച്ചത്. യുഎസ് സര്‍വീലിയന്‍സ് ഗവേഷണ സ്ഥാപനമായ ഐപിവിഎം ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഉയിഗുര്‍ മുസ്‌ലിംകള്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ അന്താരാഷ്ട്ര തലത്തില്‍ നിന്ന് ചൈനയ്‌ക്കെതിരെ നിരന്തരം വിമര്‍ശനങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇതിനിടെയാണ് ആഗോള പ്രശസ്തനായ ഒരു താരം വാവെയ്ക്കും ചൈനീസ് സര്‍ക്കാറിനുമെതിരെ നിലപാട് എടുക്കുന്നത്.

2018ല്‍ ഫ്രഞ്ച് ടീം ലോകകപ്പ് നേടുന്ന വേളയില്‍ ടീം അംഗമായിരുന്നു ഗ്രീസ്മാന്‍. 2017 മുതല്‍ ഹുവായ് കമ്പനിയുടെ ബ്രാന്‍ഡ് അംബാസഡറാണ്.

Test User: