X
    Categories: indiaNews

ബിബിസിയുടേത് രാഷ്ട്രീയമെന്ന് ജയശങ്കര്‍; സിഖ് വിരുദ്ധകലാപത്തെക്കുറിച്ച് ഡോക്യുമെന്ററി വരാത്തതെന്തെന്ന് കേന്ദ്രമന്ത്രി

1984ലെ സിഖുക്കാര്‍ക്കെതിരായ കലാപത്തെക്കുറിച്ച് എന്തുകൊണ്ട് ഒരു ഡോക്യുമെന്ററി വരുന്നില്ല. യുദ്ധം പലതരത്തില്‍ വരുമെന്ന് പറയാറുണ്ട്. അതുപോലെയാണ് ബിബിസിയുടെ ഡോക്യുമെന്ററി. രാഷ്ട്രീയം പലതരത്തില്‍ വരുന്നതാണതെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ പറഞ്ഞു. ബിബിസി കഴിഞ്ഞ മാസം പുറത്തുവിട്ട ഡോക്യുമെന്ററിയില്‍ ഇന്ത്യയിലെ മുസ്‌ലിം കള്‍ക്കെതിരായ ആക്രമണങ്ങളും മോദിയുടെ ഗുജറാത്തിലെ മുസ്‌ലിം വിരുദ്ധ അജണ്ടയുമെല്ലാം തുറന്നുകാട്ടിയിരുന്നു. മോദി പോലും പരസ്യമായി ഡോക്യുമെന്ററിക്കെതിരെ രംഗത്തുവരാതിരിക്കെയാണ് ജയശങ്കറിന്റെ പരാമര്‍ശം.
രാഷ്ട്രീയം പലപ്പോഴും ഇന്ത്യയിലേക്ക് വരുന്നത് അതിര്‍ത്തിക്കപ്പുറത്തുനിന്നാണെന്ന ്പറഞ്ഞ മന്ത്രി, ലോക്‌സഭാതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ ഇന്ത്യയില്‍ തുടങ്ങുന്നതിന് മുമ്പേ ന്യൂയോര്‍ക്കിലും ലണ്ടനിലും തുടങ്ങിയതായി പരിഹസിച്ചു.
ഇന്ത്യുടെ പ്രതിച്ഛായയെ മോശമാക്കാന്‍ചിലര്‍ ശ്രമിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മോദിക്കും ബി.ജെ.പിക്കും എതിരായി ഇത് തുടങ്ങിയിട്ട് ഒരു പതിറ്റാണ്ടായി. ഇന്ത്യാവിരുദ്ധ അജണ്ടയാണ് ഇതിന് പിന്നില്‍. ഇന്ത്യ-ദ മോദിക്വസ്റ്റിയന്‍ എന്ന ബിബിസിയുടെ ഡോക്യുമെന്ററി കേന്ദ്രസര്‍ക്കാര്‍ സമൂഹമാധ്യമങ്ങളില്‍നിന്ന് വിലക്കിയിരുന്നു.
പുറത്തുവരാത്ത ചില രാഷ്ട്രീയക്കാരാണ് ഇതിന് പിന്നില്‍. സന്നദ്ധസംഘടനകളുടെയും മാധ്യമസ്ഥാപനങ്ങളുടെയും വേഷത്തിലാണത്. മന്ത്രി പറഞ്ഞു.

 

Chandrika Web: