X

ഉത്തരവുകള്‍ മലയാളത്തില്‍ പുറത്തിറക്കി ഹൈക്കോടതി: പരീക്ഷണം നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ

ഹൈക്കോടതി ഉത്തരവുകള്‍ മലയാളത്തില്‍ പുറത്തിറക്കി ഹൈക്കോടതി. ഇനി കോടതി ഉത്തരവുകള്‍ എല്ലാവര്‍ക്കും മനസിലാകുന്ന രീതിയില്‍ മലയാളത്തിലും ലഭ്യമാകും. ആദ്യമായി കോടതി ഉത്തരവ് മലയാളത്തില്‍ പുറത്തിറക്കുന്നത്. നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ പരീക്ഷണാടിസ്ഥാനത്തിലാണ് ഉത്തരവുകള്‍ പുറത്തിറക്കിയത്.

രാജ്യത്ത് ആദ്യമായിട്ടാണ് ഒരു ഹൈക്കോടതി ഉത്തരവ് പ്രാദേശിക ഭാഷയില്‍ പുറത്ത് ഇറക്കുന്നത്. ഇംഗ്ലീഷ് പദപ്രയോഗങ്ങള്‍, സാധാരണക്കാര്‍ക്ക് മനസിലാകാത്ത നിയമസംഹിതകള്‍, കോടതി വിധിന്യായങ്ങള്‍ ഉള്‍പ്പെടെ വായിച്ചു മനസിലാക്കിയെടുക്കാന്‍ സാധാരണക്കാര്‍ക്കും സാധിക്കണമെന്ന ലക്ഷ്യത്തോടെയാണ് പുതിയ പരിഷ്‌കരണം നടപ്പാക്കിയത്.

കോടതി ഉത്തരവുകളെ സാധാരണക്കാരുമായി അടുപ്പിക്കുന്നതിന് പ്രാദേശികഭാഷകളില്‍ പരിഭാഷ വേണ്ടതുണ്ടെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റീസ് അടുത്തയിടെ നിരീക്ഷിച്ചിരുന്നു. കേരളാ ഹൈക്കോടതിയാണ് ഈ നിര്‍ദേശം അംഗീകരിച്ച് രണ്ട് ഉത്തരവുകള്‍ മലയാളത്തിലാക്കി പുറത്തിറക്കിയത്.

ചീഫ് ജസ്റ്റീസ് എം മണികുമാര്‍, ജസ്റ്റീസ് ഷാജി പി ചാലി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ രണ്ട് ഉത്തരവുകളാണ് മലയാളത്തിലാക്കി ഹൈക്കോടതി വെബ് സൈറ്റില്‍ ആദ്യം അപ്ലോഡ് ചെയ്തത്. ഉത്തരവ് മലയാളത്തിലും പുറത്തുവന്നെങ്കിലും ഔദ്യോഗിക നടപടിക്രമങ്ങള്‍ക്ക് ഇംഗ്ലീഷ് വിധിന്യായത്തിനാകും നിയമസാധുതയെന്നും വ്യക്തമാക്കിയിട്ടുണ്ട്.

webdesk13: