X

ബിബിസി ഡോക്യുമെന്ററി പ്രദര്‍ശനം തടയുമെന്ന് യുവമോര്‍ച്ച

ബിബിസി ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുന്നത് തടയുമെന്ന് യുവമോര്‍ച്ച.ഇത് രാജ്യത്തിന്റെ അഖണ്ഡതക്കെതിരാണ്. പരമോന്നത നീതിപീഠത്തെ ചോദ്യം ചെയ്യലാണെന്ന് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പ്രഫുല്‍ കൃഷ്ണന്‍ പറഞ്ഞു. ഗുജറാത്ത് വംശഹത്യയില്‍ മോദിക്കുള്ള പങ്ക് വെളിച്ചത്തുകൊണ്ടുവന്നതാണ് യുവമോര്‍ച്ചയെ ചൊടിപ്പിച്ചത്. ബ്രിട്ടീഷ്‌സര്‍ക്കാരിന്റെയും ഇന്ത്യയിലെ വിവിധ പ്രമുഖരുടെയും ഇരകളുടെയും മറ്റും അഭിമുഖം കാണിച്ചുകൊണ്ടാണ് ബിബിസി ഡോക്യുമെന്ററിതയ്യാറാക്കിയിട്ടുള്ളത്. പ്രശ്‌നം വഷളാക്കാനാണ് പക്ഷേ ബി.ജെ.പിയുടെ ശ്രമം. സര്‍ക്കാര്‍പ്രദര്‍ശനം വിലക്കിയതിനാല്‍ ട്വിറ്ററിലും മറ്റും കാണാന്‍ കഴിയാത്തവര്‍ക്ക് വലിയതിരിച്ചടിയാണ്. ജെ.എന്‍.യുവില്‍ ഇന്ന് നടത്താനിരുന്ന പ്രദര്‍ശനവും കേരളത്തിലെ പ്രദര്‍ശനവും വിലക്കിയിട്ടുണ്ട്. യുവമോര്‍ച്ച കായികമായി രംഗത്തെത്തിയാല്‍ ക്രമസമാധാനപ്രശ്‌നമുണ്ടാകും. ഇടതുസര്‍ക്കാര്‍ ഇക്കാര്യത്തിലെ നിലപാട് ഇനിയും വ്യക്തമാക്കിയിട്ടില്ല.

ഇന്ന് വൈകീട്ട് ഡോക്യുമെന്ററിയുടെ രണ്ടാംഭാഗം പ്രക്ഷേപണം ചെയ്യാനിരിക്കെയാണ് രാജ്യത്ത് പ്രശ്‌നം സൃഷിക്കാനുളള ബി.ജെ.പി നീക്കം. പ്രശ്‌നം വഷളാക്കിഹിന്ദുത്വവികാരം ഇളക്കിവിടാനും ബി.ജെ.പിശ്രമിക്കുകയാണ്.

Chandrika Web: