X
    Categories: MoreViews

അശ്ലീല സൈറ്റുകളെ തടയാന്‍ ‘ഹര്‍ ഹര്‍ മാധവ്’ ആപ്പുമായി ബി.എച്ച്‌.യു വിദ്യാര്‍ത്ഥികള്‍

ബംഗളൂരു: യുവാക്കളെ അശ്ലീല വെബ്‌സൈറ്റുകളില്‍ നിന്നും നിയന്ത്രിക്കാന്‍ പുതിയ പദ്ധതിയുമായി വാരാണസിയിലെ ബനാറസ് ഹിന്ദു സര്‍വകലാശാല ടീം.
യൂണിവേഴ്‌സിറ്റിയിലെ ഒരുപറ്റം ഗവേഷണ വിദ്യാര്‍ത്ഥികള്‍ ന്യൂറോളജി പ്രഫസര്‍ ഡോ.വിജയ്നാഥ് മിശ്രയുടെ സഹായത്തോടെ രൂപീകരിച്ച ആപ്ലിക്കേഷനാണ് ഇപ്പോള്‍ പോണ്‍ സൈറ്റുകള്‍ക്ക് ഭീഷണിയായിരിക്കുന്നത്. ‘ഹര്‍ ഹര്‍ മാധവ്’ എന്ന പേരിട്ട ആപ്പ് ബംഗളൂരു ആസ്ഥനമായുള്ള കമ്പനിയുടെ പങ്കാളിത്തത്തിലാണ് വികസിപ്പിച്ചെടുത്തത്.


ആപ്പ് അശ്ലീല സൈറ്റുകള്‍ ഓപ്പണ്‍ ആവുന്നതിനെ തടയുന്നതിനോടൊപ്പം സൈറ്റ് തുറക്കുന്ന ആളുകള്‍ക്ക് ഭക്തിഗാനങ്ങള്‍ കേള്‍പ്പിക്കുകകൂടി ചെയ്യുക എന്നതാണ് ഈ ആപ്ലിക്കേഷന്റെ രീതി.

ആറു മാസം മുമ്പ് പ്രഫസര്‍ മിശ്രക്ക് തോന്നിയ ഒരു ചിന്തയാണ് ഇത്തരം ഒരു ആപ്പിന്റെ കണ്ടുപിടുത്തിലേക്ക് വിദ്യാര്‍ത്ഥികളെ എത്തിച്ചത്.

അശ്ലീല സൈറ്റുകളില്‍ ജീവിതം നശിപ്പിക്കുന്ന യുവതലമുറെ അതില്‍ നിന്നും രക്ഷിക്കുകയായിരുന്നു പ്രഫസറുടെ ലക്ഷ്യം. തന്റെ ചിന്തകളെ സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുമായി പങ്കുവെച്ചതോടെ ആപ്പ് യാഥാര്‍ത്ഥ്യമാവുകയായിരുന്നു.

നിലവില്‍ ഹര്‍ ഹര്‍ മാധവ് ആപ്പില്‍ ഹൈന്ദവ ഭക്തിഗാനങ്ങള്‍ മാത്രമാണുള്ളത്. രവീന്ദ്രനാഥ് ടാഗോര്‍ ഗീതങ്ങളും, ഗായത്രി മന്ത്രയും, മഹത്മാഗാന്ധി, നെല്‍സണ്‍ മണ്ടേല എന്നിവരുടെ പ്രചോദകരമായ പ്രസംഗങ്ങളും ആപ്പില്‍ ഉടനെ ലഭ്യമാക്കും.
കൂടാതെ ഏത് മതസ്ഥര്‍ക്കും അവരവരുടെ ഭക്തിഗാനങ്ങളും ആപ്പില്‍ ചേര്‍ക്കാന്‍ കഴിയുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.

chandrika: