X

ബൗളിങ് ആക്ഷന്‍ ; ഹഫീസിന് വീണ്ടും വിലക്ക്

Pakistani all-round cricketer Mohammad Hafeez bowls during a net practice session at Dubai International Stadium in Dubai on December 7, 2014. All-rounder Mohammad Hafeez was suspended for an illegal bowling action the International Cricket Council said December 7, becoming the second Pakistan player after Saeed Ajmal to be punished for the same offence in the past three months. The 34-year-old -- who has been cleared twice before over the same claims -- had his action reported during the first Test against New Zealand in Abu Dhabi last month. AFP PHOTO / AAMIR QURESHI (Photo credit should read AAMIR QURESHI/AFP/Getty Images)

ദുബായ്: സംശയകരമായ ബൗളിങ് ആക്ഷനെ തുടര്‍ന്ന് പാക് ഓള്‍ റൗണ്ടര്‍ മുഹമ്മദ് ഹഫീസിനെ ഐ.സി.സി ബൗളിങില്‍ നിന്നും വീണ്ടും വിലക്കി. ഇതു മൂന്നാം തവണയാണ് സംശയകരമായ ബൗളിങ് ആക്ഷനെ തുടര്‍ന്ന് ഹഫീസിനെ വിലക്കുന്നത്. അബൂദാബിയില്‍ ശ്രീലങ്കക്കെതിരെ നടന്ന മൂന്നാം ഏകദിനത്തിനിടയിലാണ് മുഹമദ് ഹഫീസിന്റെ ആക്ഷന്‍ വീണ്ടും സംശയത്തിലായത്. തുടര്‍ന്ന് അന്വേഷണ വിധേയമാക്കിയ ആക്ഷന്‍ ഐ.സി.സി ഇപ്പോള്‍ വിലക്കുകയായിരുന്നു. ഇതോടെ ഓള്‍റൗണ്ടര്‍ പട്ടികയില്‍ ഒന്നാമതുള്ള ഹഫീസിന്റെ സേവനം ബൗളിങില്‍ ഇനി പാക് ദേശീയ ടീമിന് ലഭിക്കില്ല.

ഐ.സി.സിയുടെ നിയമ പ്രകാരം ബൗള്‍ ചെയ്യുമ്പോള്‍ കൈ 15 ഡ്രിഗിയില്‍ കൂടുതല്‍ വളയാന്‍ പാടില്ല. എന്നാല്‍ ഓഫ് സ്പിന്നര്‍ ഹാഫീസിന്റെ ബൗളിങില്‍ 15 ഡ്രിഗ്രിയിലധികം കൈ  വളയുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് താരത്തെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിലക്കിയത്. അതേസമയം പാക് ക്രിക്കറ്റ് ബോര്‍ഡിന്റെ കീഴില്‍ നടക്കുന്ന ആഭ്യന്തര മത്സരങ്ങളില്‍ ഹഫീസിന് തുടരനാകും.

2014 ഡിസംബറിലാണ് ബോളിങ് ആക്ഷനിലെ സംശയത്തെ തുടര്‍ന്ന്
പാക് ഓഫ് സ്പിന്നര്‍ ഹഫീസിനെ ആദ്യമായി ഐ.സി.സി വിലക്കുന്നത്.വിലക്ക് നീക്കി തൊട്ടടുത്ത വര്‍ഷം ഏപ്രില്‍ തിരിച്ചെത്തിയെങ്കിലും ജൂണില്‍ സമാനമായ ആരോപണത്തെ തുടര്‍ന്ന് വീണ്ടും വിലക്കി. പിന്നീട് ഒരു വര്‍ഷത്തോളം വിലക്ക് നേരിട്ട ഹഫീസ് 2016 നവംബറില്‍ ബ്രിസ്ബണിലെ ക്രിക്കറ്റ് സെന്ററില്‍ പരിശോധനയ്ക്ക് വിധേയനാകുകയും നിയമവിരുദ്ധമായ ആക്ഷനല്ല എന്നു തെളിയിച്ചാണ് ഹഫീസ് വീണ്ടും പന്ത് കൈയിലെടുത്തത്.

163 ഏകദിനങ്ങളില്‍ നിന്നായി 136 വിക്കറ്റും, 61 ടി-20യില്‍ നിന്ന് 49 വിക്കറ്റും 70 ടെസ്റ്റില്‍ നിന്ന് 52 വിക്കറ്റും ഹഫീസ് പാക്കിസ്താനുവേണ്ടി സ്വന്തമാക്കിയിട്ടുണ്ട്.

chandrika: