X
    Categories: MoreViews

ഗുജറാത്ത് തെരഞ്ഞെടുപ്പ്: ബിജെപിയുടെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടു

ന്യൂഡല്‍ഹി: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ബിജെപിയുടെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടു. പട്ടികയില്‍ 70 സ്ഥാനാര്‍ത്ഥികളുടെ പേരുകളാണ് ഉള്ളത്. മുഖ്യമന്ത്രി വിജയ്ഭായി രൂപാണി, ഉപമുഖ്യമന്ത്രി നിതിന്‍ ഭായി പട്ടേല്‍ എന്നിവര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. സൗരാഷ്ട്രയിലെ രാജ്‌കോട്ട് വെസ്റ്റില്‍ നിന്നാണ് വിജയ്ഭായി രൂപാണി ജനവിധി തേടുക. നിതിന്‍ഭായ് പട്ടേലാവട്ടെ മഹാസേനയില്‍ നിന്നും. ബിജെപി സംസ്ഥാന പ്രസിഡന്റ് ജിതുഭായി വഗാനി ഭാവനഗര്‍ വെസ്റ്റില്‍ നിന്ന് ജനവിധി തേടും.
ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ നേതൃത്വത്തില്‍ ചേര്‍ന്ന പാര്‍ട്ടി തെരഞ്ഞെടുപ്പ് കമ്മിറ്റിയിലാണ് ഇതുസംബന്ധിച്ച് ധാരണയായത്. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്, വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഉള്‍പ്പെടെ നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു.
കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലെത്തിയ രാഘവ്ജി പട്ടേലിന് ജംനഗറില്‍ സീറ്റു നല്‍കി. ധര്‍മേന്ദ്ര സിങ് ജഡേജ, സി.കെ റാവുല്‍ജി, മാന്‍സിന്‍ഹ് ചൗഹാന്‍, രാംസിങ് പാര്‍മര്‍ എന്നിവരും ആദ്യഘട്ട പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

chandrika: