X

മാര്‍ച്ച് 26 ന് ഭാരത്ബന്ദ്

ഡല്‍ഹി: ഈ മാസം 26ന് ഭാരത്ബന്ദ് പ്രഖ്യാപിച്ച് കര്‍ഷക സംഘടനകള്‍. കര്‍ഷകസമരം നാല് മാസം പിന്നിടുന്നതിന്റെ ഭാഗമായാണ് ഭാരത് ബന്ദ് നടത്താനുള്ള ആഹ്വാനം. ഇന്ധന വില വര്‍ധനവിനെതിരെ മാര്‍ച്ച് 15ന് രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്നും കര്‍ഷകസംഘടനകള്‍ അറിയിച്ചു.

ഡിസംബര്‍ എട്ടിനും കര്‍ഷകസംഘടനകള്‍ ഭാരത് ബന്ദ് നടത്തിയിരുന്നു. വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നത് വരെ തങ്ങളുടെ പ്രക്ഷോഭം തുടരുമെന്ന് കര്‍ഷക നേതാവ് രാകേഷ് ടിക്കായത്ത് വ്യക്തമാക്കിയിരുന്നു. കര്‍ഷകപ്രതിഷേധത്തിന്റെ നൂറാം ദിവസത്തിലായിരുന്നു ടിക്കായത്തിന്റെ പ്രഖ്യാപനം.

2020 സെപ്റ്റംബറില്‍ നടപ്പാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ കേന്ദ്രം റദ്ദാക്കണമെന്നും വിളകള്‍ക്ക് താങ്ങുവില നല്‍കുന്ന പുതിയ നിയമം ഉണ്ടാക്കണമെന്നും ആവശ്യപ്പൊണ് ആയിരക്കണക്കിന് കര്‍ഷകര്‍ ഡല്‍ഹിയിലെ തിക്രി, സിങ്കു, ഗാസിപൂര്‍ അതിര്‍ത്തി കേന്ദ്രങ്ങളില്‍ സമരം നടത്തുന്നത്.

 

web desk 3: