X
    Categories: indiaNews

ബിജെപിയില്‍ വീഭാഗീയത രൂക്ഷം; ഏഴ് എംഎല്‍എമാര്‍ക്ക് ആറ് വര്‍ഷം സസ്പന്‍ഷന്‍

നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഗുജറാത്ത് ബിജെപിയില്‍ വിഭാഗീയത കുരുക്ക് മുറുക്കുന്നു. പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്ക് പുറമെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ഏഴ് എംഎല്‍എ മാരെ പാര്‍ട്ടി സസ്പന്‍ഡ് ചെയ്തു. സീറ്റ് നിഷേധിച്ചതിന് പിന്നാലെയാണ് പുറത്താക്കപ്പെട്ട എംഎല്‍എമാര്‍ സ്വതന്ത്ര സ്ഥാനാര്‍ഥികളായി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.

ആറ് വര്‍ഷത്തേക്കാണ് എംഎല്‍എമാര്‍ക്ക് സസ്പന്‍ഡ് കിട്ടിയിരിക്കുന്നത്. 42 സിറ്റിങ് എംഎല്‍എമാര്‍ക്കും ബിജെപി ഇക്കുറി ടിക്കറ്റ് നിഷേധിച്ചിട്ടുണ്ട്. ഹര്‍ദ് വാസന, അരവിന്ദ് ലദാനി, ഛത്രസിങ് ഗുഞ്ചാരിയ, കേതന്‍ ഭായ്, ഭാരത് ഭായ്, ഉദയ് ഭായ് ഷാ, കരണ്‍ ഭാഷ് ബരാരിയ എന്നിവര്‍ക്കാണ് സസ്പന്‍ഷന്‍.

web desk 3: