X

ഗാനരചയിതാവ് ബിച്ചു തിരുമല അന്തരിച്ചു

തിരുവനന്തപുരം: ഗാനരചയിതാവ് ബിച്ചു തിരുമല അന്തരിച്ചു. 79 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.

യഥാര്‍ഥ പേര് ബി ശിവശങ്കരന്‍ നായര്‍ എന്നാണ്. 1942 ഫെബ്രുവരി 13ന് ശാസ്തമംഗലം പട്ടാണിക്കുന്ന് വീട്ടിലാണ് ജനനം. അച്ഛന്‍ സിജെ ഭാസ്‌കരന്‍, അമ്മ പാറുക്കുട്ടിയമ്മ.

മലയാള സിനിമയിലെ പല സൂപ്പര്‍ ഹിറ്റ് ഗാനങ്ങളും എഴുതിയത് ബിച്ചു തിരുമലയാണ്. 70കളിലും 80കളിലും നിരവധി ഹിറ്റ് ഗാനങ്ങളെഴുതി.

web desk 1: