X
    Categories: Newsworld

കശ്മീര്‍ വിഷയത്തിലും പൗരത്വ വിഷയത്തിലും എതിര്; മോദിക്ക് തലവേദനയാകുമോ ബൈഡന്‍

ഡല്‍ഹി: മോദി ഉറ്റ സുഹൃത്തെന്ന് സ്വയം പ്രഖ്യാപിക്കുന്ന ഡോണള്‍ഡ് ട്രംപ് മാറി ജോ ബൈഡന്‍ എത്തുമ്പോള്‍ കാര്യങ്ങള്‍ മോദിക്ക് ഗുണകരമാകാനിടയില്ല. ട്രംപിനെ പോലെ ജോ ബൈഡന്‍ മോദിയുടെ ഗിമ്മിക്കുകള്‍ക്ക് ഒപ്പം നില്‍ക്കുമോ എന്ന് കണ്ടറിയണം. മോദി സര്‍ക്കാറിന്റെ നയങ്ങള്‍ക്കെതിരെ പലപ്പോഴും പരസ്യമായി രംഗത്തെത്തിയയാളാണ് ബൈഡന്‍. ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായിരിക്കവേ ബൈഡന്‍ സിഎഎക്കും കശ്മീര്‍ വിഷയത്തിലും കേന്ദ്രസര്‍ക്കാറിനെതിരായി പരസ്യമായി രംഗത്തെത്തിയിരുന്നു.

കശ്മീരിലെ ജനങ്ങളുടെ അവകാശങ്ങള്‍ പുനസ്ഥാപിക്കണമെന്ന് ബൈഡന്‍ ആവശ്യപ്പെട്ടിരുന്നു. അസമിലെ പൗരത്വ രജിസ്റ്റര്‍ നിരാശാജനകമാണെന്നും ബൈഡന്‍ പറഞ്ഞിരുന്നു. ട്രംപിനായി വോട്ട് ചോദിക്കാന്‍ മോദി തന്നെ നേരിട്ടെത്തിയെങ്കിലും ഏറ്റവുമധികം ഇന്ത്യക്കാരുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ നാലിലും ജോ ബൈഡനായിരുന്നു വിജയം.

വൈസ് പ്രസിഡന്റ് കമല ഹാരിസിന് ഇന്ത്യന്‍ വേരുകളുണ്ടെങ്കിലും കേന്ദ്രസര്‍ക്കാറിനോടുള്ള എതിര്‍പ്പ് തുറന്ന് പറഞ്ഞിരുന്നു. അമേരിക്കയിലെത്തിയ ഇന്ത്യന്‍ വിദേശ കാര്യമന്ത്രി ജയശങ്കറിനോട് കശ്മീര്‍ വിഷയത്തിലെ അതൃപ്തി കമല വ്യക്തമാക്കിയിരുന്നു. ഇന്ത്യയുമായി മികച്ച നയതന്ത്ര സ്ഥാപിക്കുമെന്ന് ബൈഡനും കമലയും പ്രഖ്യാപിച്ചിരുന്നെങ്കിലും വൈറ്റ് ഹൗസിലെ പുതിയ സാഹചര്യങ്ങള്‍ കേന്ദ്ര സര്‍ക്കാറിന് അത്ര ശുഭകരമാകില്ലെന്ന സൂചന തന്നെയാണ് പുറത്ത് വരുന്നത്.

web desk 3: