X

ബിനീഷ് നായകനായ സിനിമയുടെ വിവരങ്ങള്‍ തേടുന്നു; അന്വേഷണം വെള്ളിത്തിരയിലേക്കും

കൊച്ചി: ബെംഗളൂരു ലഹരി മരുന്നു കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ സിനിമാ ഇടപാടുകള്‍ പരിശോധിക്കാന്‍ അന്വേഷണ ഏജന്‍സികള്‍. കെസിഎ ഭാരവാഹിത്വത്തിലൂടെ അസോസിയേഷന്‍ വഴി ബിനീഷ് ക്രമക്കേടുകളും വഴി വിട്ട ഇടപാടുകളും നടത്തിയെന്ന ആരോപണങ്ങള്‍ക്കു പിന്നാലെയാണഅ സിനിമാ ഇടപാടുകളും സംശയ നിഴലിലായത്. മലയാള സിനിമയിലൂടെ കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണമാണ് ഇതില്‍ പ്രധാനം.

സിനിമാ മേഖലയില്‍ ഇടനിലക്കാരനെ ഉപയോഗിച്ച് മയക്കുമരുന്ന് ഇടപാടുകള്‍ നടത്തിയിരുന്നതായും അന്വേഷണ ഏജന്‍സികള്‍ക്ക് സൂചന ലഭിച്ചിട്ടുണ്ട്. നിലവില്‍ കള്ളപ്പണവുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് പിന്നാലെ മയക്കുമരുന്ന് ഇടപാടുകളെ കുറിച്ച് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയും സമഗ്ര അന്വേഷണം നടത്തും.

ബിനീഷ് കോടിയേരി നായകനായ നാമം എന്ന സിനിമയ്ക്ക് പണം മുടക്കിയവരിലേക്കും അന്വേഷണം നീളുന്നുണ്ട്. തിരുവനന്തപുരം സ്വദേശി മഹേഷ് രാജാണ് ചിത്രം നിര്‍മിച്ചത്. ബിനീഷ് മുന്‍കൈ എടുത്ത് ഈ സിനിമയ്ക്കായി മറ്റു ചിലര്‍ പണം മുടക്കിയതായാണ് അന്വേഷണ ഏജന്‍സികളുടെ സംശയം. സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്‌ന സുരേഷുമായി ബന്ധമുള്ള ഒരു കാര്‍ ഷോറൂം ഉടമ അടക്കം ഈ സിനിമയില്‍ പണം നിക്ഷേപിച്ചിട്ടുണ്ട് എന്ന് സംശയമുണ്ട്.

Test User: