X

ബിനോയ് കോടിയേരിയുടെ യാത്രാവിലക്ക്; കണക്കിന് പരിഹസിച്ച് വി.ടി ബല്‍റാം

 

തൃത്താല: യാത്രാവിലക്കിനെ തുടര്‍ന്ന് ബിനോയ് കോടിയേരി ദുബൈയില്‍ കുടുങ്ങിയതിനെ കണക്കിന് പരിഹസിച്ച് വി.ടി ബല്‍റാം എംഎല്‍എ രംഗത്ത്. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനേയും മക്കളായ ബിനോയ് കോടിയേരി, ബിനീഷ് കോടിയേരി എന്നിവര്‍ക്കെതിരെ പരോക്ഷമായി പരിഹസിച്ചാണ് പോസ്റ്റിട്ടിരിക്കുന്നത്.

തന്റേതല്ലാത്ത കാരണങ്ങളാല്‍ ദുബൈയില്‍ കുടുങ്ങിപ്പോയ കണ്ണൂര്‍ സ്വദേശി ചെറുപ്പക്കാരന്റെ മോചനത്തിനായി ബഹു.വിദേശകാര്യ മന്ത്രി ശ്രീമതി സുഷമ സ്വരാജിന്റെയും ശ്രീ കുമ്മനം രാജശേഖരന്റേയും അടിയന്തര ഇടപെടല്‍ അഭ്യര്‍ത്ഥിക്കുന്നു. എന്നാണ് ബല്‍റാം തന്റെ ഫെയ്‌സ് ബുക്ക് കുറിപ്പില്‍ പരിഹസിച്ചത്.

പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ

രണ്ട് ആണ്‍മക്കള്‍;

മൂത്തവന് അവിടെനിന്ന് ഇങ്ങോട്ട് വരാന്‍ പറ്റില്ല
രണ്ടാമത്തവന് ഇവിടെനിന്ന് അങ്ങോട്ടും പോവാന്‍ പറ്റില്ല
രണ്ട് മക്കളേയും ഒരുമിച്ചൊന്ന് കാണാന്‍ അദ്ദേഹത്തിനും ആഗ്രഹമുണ്ടാവില്ലേ!

തന്റേതല്ലാത്ത കാരണങ്ങളാല്‍ ദുബൈയില്‍ കുടുങ്ങിപ്പോയ കണ്ണൂര്‍ സ്വദേശി ചെറുപ്പക്കാരന്റെ മോചനത്തിനായി ബഹു. വിദേശകാര്യ മന്ത്രി ശ്രീമതി സുഷമ സ്വരാജിന്റെയും ശ്രീ കുമ്മനം രാജശേഖരന്റേയും അടിയന്തര ഇടപെടല്‍ അഭ്യര്‍ത്ഥിക്കുന്നു.

ചൈനയെപ്പോലെ സാമ്രാജ്യത്ത്വ ശക്തികള്‍ ചുറ്റിലും നിന്ന് വരിഞ്ഞുമുറുക്കുന്ന ആ പിതാവിനൊപ്പം.

chandrika: