X

ബാലാകോട്ടില്‍ അഞ്ഞൂറിലധികം ഭീകരര്‍ നുഴഞ്ഞുകയറാന്‍ സാധ്യതയെന്ന് ഇന്ത്യന്‍ വ്യോമസേന

ന്യൂഡല്‍ഹി: പാകിസ്ഥാനിലെ ബാലാകോട്ടില്‍ ഭീകര കേന്ദ്രം വീണ്ടും സജീവമെന്ന് ഇന്ത്യന്‍ കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. അഞ്ഞൂറിലധികം ഭീകരര്‍ നുഴഞ്ഞുകയറാന്‍ തയാറായി നില്‍ക്കുകയാണ്. ഇന്ത്യന്‍ വ്യോമസേന മിന്നലാക്രമണത്തിലൂടെ തകര്‍ത്ത കേന്ദ്രങ്ങളില്‍ ഭീകരര്‍ വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഭീകരസംഘടന ജെയ്ഷ് എ മുഹമ്മദ് ആണ് പാകിസ്താന്റെ പിന്തുണയോടെ വീണ്ടും ഇന്ത്യക്കെതിരെ പ്രവര്‍ത്തിക്കുന്നത്. ഈ വര്‍ഷം ഫെബ്രുവരി 27നാണ് ഇന്ത്യന്‍ വ്യോമസേന വിമാനങ്ങള്‍ അതിര്‍ത്തി കടന്ന് ബാലാകോട്ടിലെ ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തത്.

chandrika: