X

പിണറായി വിജയന് കേന്ദ്രം വലിയപരിഗണന നല്‍കി ; തുര്‍ക്കിക്ക് എന്തിന് പണം കൊടുക്കണം?-കെ.സുരേന്ദ്രന്‍

കേരളത്തില്‍ ഒരു മുഖ്യമന്ത്രിക്കും ലഭിക്കാത്ത പരിഗണന പിണറായി വിജയന് കേന്ദ്രത്തില്‍നിന്ന ്കിട്ടിയിട്ടില്ലെന്ന് ബി.ജെ.പി സംസ്ഥാനഅധ്യക്ഷന്‍ കെ.സുരേന്ദ്രന്‍.മുമ്പും ഇപ്പോഴും കേന്ദ്രം കേരളത്തിന് നല്‍കിയ കണക്ക് സര്‍ക്കാര്‍ പുറത്തുവിടണം. കേരളത്തിന്റെ പിടിപ്പുകേട് കൊണ്ടാണ് പല സഹായവും പാഴായത്. ഇതിനായി ധവള പത്രം ഇറക്കണം. ആറുമാസമായി ശമ്പളം കിട്ടാതെ സാക്ഷരതാപ്രേരക് ജീവനൊടുക്കിയെന്നും സുരേന്ദ്രന്‍ പറഞ്ഞു. നികുതി വിഹിതം തീരുമാനിക്കുന്നത് നീതി ആയോഗ്ആണെന്നും സുരേന്ദ്രന്‍ പറഞ്ഞു. 21000 കോടി രൂപയാണ് നികുതി കുടിശിക. പത്തുകോടി രൂപ തുര്‍ക്കിക്ക് കൊടുക്കുന്നതിന് പകരം ശമ്പളം കൊടുക്കാന്‍ തയ്യാറാകണം. കേന്ദ്രസര്‍ക്കാര്‍ സഹായിക്കുന്നുണ്ട്. കടക്കെണിയില്‍പെട്ട് നട്ടംതിരിയുന്ന സംസ്ഥാനസര്‍ക്കാരെന്തിന് തുര്‍ക്കി ഭൂകമ്പത്തിന് നല്‍കുമെന്ന് പറയുന്നത് അനാവശ്യമായ ഡംബ് കാണിക്കലാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Chandrika Web: