X

പൗരത്വബില്‍ പാസാക്കിയാല്‍ പാര്‍ട്ടിവിടും; ബില്ലിനെതിരെ ബി.ജെ.പി എം.എല്‍.എ

????????????????????????????????????

ഷില്ലോംങ്: പൗരത്വബില്ലിനെതിരെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം കനക്കുന്നതിനിടെ വിമര്‍ശനവുമായി ബി.ജെ.പി എം.എല്‍.എ രംഗത്ത്. പൗരത്വബില്ല് രാജ്യസഭയില്‍ പാസായാല്‍ പാര്‍ട്ടി വിടുമെന്ന് മേഘാലയിലെ ബി.ജെ.പി എം.എല്‍.എ സന്‍ബോര്‍ ഷുല്ലൈ പറഞ്ഞു. ബില്ലിനെതിരെ നടന്ന വിദ്യാര്‍ഥി പ്രതിഷേധ റാലിയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് ഷുല്ലൈ നയം വ്യക്തമാക്കിയത്.

ആയിരങ്ങള്‍ പങ്കെടുത്ത റാലിയില്‍ മുന്‍കേന്ദ്രമന്ത്രി പോള്‍ ലിംഗ്‌ദോയും എത്തിയിരുന്നു. ബില്ലുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് താന്‍ ജനുവരി 11ന് നിവേദനം സമര്‍പ്പിച്ചിരുന്നു. എന്നാല്‍ അതിന് ഇതുവരെ മറുപടി ലഭിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യയില്‍ ആറുവര്‍ഷം സ്ഥിരതാമസക്കാരായ ബംഗ്ലാദേശ്, പാക്കിസ്താന്‍, അഫ്ഗാനിസ്താന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള മുസ്‌ലിം ഇതരവിഭാഗങ്ങള്‍ക്കു പൗരത്വം നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് ഭേദഗതി ബില്‍. ബില്ലിനെതിരെ ബി.ജെ.പിയുടെ സഖ്യകക്ഷിക്കള്‍ക്കിടയില്‍ അസ്വാരസ്വം പുറത്തുവന്നുകഴിഞ്ഞു.

ബില്ലില്‍ ആശങ്ക പ്രകടിപ്പിച്ച് മേഘാലയ നിയമസഭ മുമ്പു തന്നെ പ്രമേയം പാസാക്കിയിരുന്നു. ബില്ല് മുന്നോട്ട് വെക്കുന്ന പല വ്യവസ്ഥയിലും ആശങ്കയുണ്ടെന്നും അവയെ പിന്തുണക്കാനാവില്ലെന്നും മേഘാലയ മുഖ്യമന്ത്രിയും വ്യക്തമാക്കിയിരുന്നു.

chandrika: