X

യുവാവിന്റെ മരണം: നുണപ്രചാരണങ്ങളിലൂടെ കര്‍ണ്ണാടകയില്‍ വര്‍ഗീയ കലാപത്തിനൊരുങ്ങി ബി.ജെ.പി

 

ബംഗളുരു: യുവാവിന്റെ മരണത്തില്‍ നുണ പ്രചാരണങ്ങള്‍ നടത്തി കര്‍ണ്ണാടകയില്‍ ബി.ജെ.പി വര്‍ഗീയ കലാപത്തിന് ലക്ഷ്യമിടുന്നു. കഴിഞ്ഞ ആഴ്ച മരണപ്പെട്ട പരേശ് കമാല്‍ക്കര്‍ മെസ്ത എന്ന പതിനെട്ടുക്കാരന്റെ മരണത്തെയാണ് കര്‍ണ്ണാടക തീരപ്രദേശ ഭാഗങ്ങളില്‍ ബി.ജെ.പി വര്‍ഗീയ പ്രചരണങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുന്നത്.

കര്‍ണ്ണാടകയിലെ ഹൊന്നവാറിലാണ് പരേശ് കമാല്‍ക്കര്‍ മെസ്ത ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടത്. തുടര്‍ന്ന് തങ്ങളുടെ പ്രവര്‍ത്തകന്‍ മരണപ്പെട്ടു എന്ന പറഞ്ഞ് ചൊവ്വാഴ്ചയാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി വരുന്നത്. മരണം എന്‍.ഐ.എ അന്വേഷിക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നുണ്ട്.

സംഘപരിവാര്‍ പ്രവര്‍ത്തകനായതിനാലാണ് പരേശ് കമാല്‍ക്കര്‍ മെസ്ത ക്രൂരമായ പീഡനത്തിന് ശേഷം കൊല്ലപ്പെട്ടത്. പരേശിനെ ചേലാകര്‍മ്മം ചെയ്യുകയും തല രണ്ടായി പിളര്‍ക്കുകയും ചെയ്തിട്ടുണ്ട് എന്നാണ് ബി.ജെ.പിയും അനുകൂല പ്രവര്‍ത്തകരും സോഷ്യല്‍ മീഡിയ വഴി നുണപ്രചരണം നടത്തുന്നത്.

വ്യാജവാര്‍ത്തകളാല്‍ കുപ്രസിദ്ധമായിത്തീര്‍ന്ന പോസ്റ്റ്കാര്‍ഡ് ന്യൂസ് ആണ് വ്യാജ വാര്‍ത്ത പുറത്തുവിട്ടത്. തുടര്‍ന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്യാബിനറ്റ് അംഗങ്ങളില്‍ പലരും ഇത് ഷെയര്‍ ചെയ്യുകയും ചെയ്തു. കൂടാതെ നിരവധി ബി.ജെ.പി നേതാക്കളും ഇത് വ്യാപകമായി പ്രചരിപ്പിക്കാന്‍ തുടങ്ങി. ഇതിലൂടെ കര്‍ണ്ണാടകയില്‍ വര്‍ഗീയ കലാപവും വര്‍ഗീയ ധ്രൂവികരണവുമാണ് ബി.ജെ.പി ലക്ഷ്യമിടുന്നതെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

chandrika: