X
    Categories: CultureMoreNewsViews

കെജരിവാളിന്റെ രോഗത്തെ പരിഹസിക്കാന്‍ കൂട്ടമായി ചുമച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍

ന്യൂഡല്‍ഹി: രാഷ്ട്രീയവും സാമൂഹികവുമായ സാമാന്യ മര്യാദകള്‍ ലംഘിക്കുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മുതല്‍ സാധാരണ ബി.ജെ.പി പ്രവര്‍ത്തകന്‍മാര്‍ വരെ പലപ്പോഴും വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. അത്തരത്തിലൊരു സംഭവമാണ് കഴിഞ്ഞ ദിവസം രാജ്യതലസ്ഥാനത്ത് നടന്നത്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പ്രസംഗിക്കവെ കൂട്ടമായി ചുമച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ അദ്ദേഹത്തെ പരിഹസിക്കുകയായിരുന്നു.

40 വര്‍ഷത്തോളമായി നിരന്തരമായ ചുമ മൂലം ചികിത്സയിലുള്ള ആളാണ് കെജ്‌രിവാള്‍. 2016ല്‍ സര്‍ജറിക്ക് വിധേയനാവുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് കെജ്‌രിവാളിന്റെ പ്രസംഗത്തിനിടെ ബി.ജെ.പി പ്രവര്‍ത്തകര്‍ സദസ്സിലിരുന്ന് ചുമച്ചത്. നിശ്ശബ്ദത പാലിക്കണമെന്ന് കെജ്‌രിവാള്‍ ആവശ്യപ്പെട്ടെങ്കിലും ബി.ജെ.പി പ്രവര്‍ത്തകര്‍ ഗൗനിച്ചില്ല. ക്ലീന്‍ യമുന പദ്ധതിക്ക് തുടക്കമിട്ട് ഡല്‍ഹി ജല ബോര്‍ഡും ക്ലീന്‍ ഗംഗ നാഷണല്‍ മിഷനും ചേര്‍ന്ന് ഡല്‍ഹിയില്‍ സംഘടിപ്പിച്ച പരിപാടിക്കിടെയാണ് സംഭവം. ഇതോടെ വേദിയിലുണ്ടായിരുന്ന കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: