X

കാബൂളില്‍ ഇരട്ട സ്‌ഫോടനം : 29 പേര്‍ കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഗാനിസ്താനിലെ കാബൂളിലുണ്ടായ ഇരട്ട സ്‌ഫോടനങ്ങളില്‍ മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 25 പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ ബിബിസി റിപ്പോര്‍ട്ടറും പ്രശസ്ത ഫോട്ടോഗ്രാഫറുമായ ഷാ മറൈയും ഉള്‍പ്പെടുന്നു. 27 പേര്‍ക്ക് പരിക്കേറ്റു.
ആദ്യ സ്‌ഫോടനം നടന്നത് പ്രാദേശിക സമയം എട്ടിനാണ.് തിരക്കേറിയ വേളയിലാണ് ഷാഷ് ദരകില്‍ ബോംബുമായെത്തിയ വ്യക്തി പൊട്ടിത്തെറിച്ചത്. മിനുറ്റുകള്‍ക്ക് ശേഷം മറ്റൊരു വ്യക്തിയും പൊട്ടിത്തെറിച്ചു. രണ്ടാമത്തെ ആക്രമണം മാധ്യമപ്രവര്‍ത്തകരെയും രക്ഷാ സംഘങ്ങളെയും ലക്ഷ്യമിട്ടായിരുന്നു. സ്‌ഫോടനങ്ങളില്‍ അഫ്ഗാന്‍ തലസ്ഥാനം വിറങ്ങലിച്ചുപോയി. അഫ്ഗാന്‍ രഹസ്യാന്വേഷണ വിഭാഗമായ നാഷണല്‍ ഡയറക്ട്രേറ്റ് ഓഫ് സെക്യൂരിറ്റി (എന്‍ഡിഎസ്) യുടെ ആസ്ഥാനത്തിന് അടുത്താണ് ആദ്യ സ്‌ഫോടനമുണ്ടായത്. രക്ഷാ പ്രവര്‍ത്തനത്തിനും മറ്റുമായി നിരവധി പേര്‍ സ്ഥലത്ത് ഓടിക്കൂടി. മെഡിക്കല്‍ സംഘങ്ങളും മാധ്യമപ്രവര്‍ത്തകരുമെല്ലാം സംഭവ സ്ഥലത്തെത്തിയ വേളയിലാണ് രണ്ടാമത്തെ ചാവേര്‍ പൊട്ടിത്തെറിച്ചത്.

ആദ്യ സ്‌ഫോടനത്തില്‍ നാല് പേരാണ് കൊല്ലപ്പെട്ടത്. അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബൈക്കിലെത്തിയ ചാവേര്‍ ആദ്യം പൊട്ടിത്തേറിക്കുകയായിരുന്നു. സ്‌ഫോടനം നടന്നയുടന്‍ ജനങ്ങള്‍ ചിതറിയോടി. പരിക്കേറ്റവരെ രക്ഷിക്കാനും രക്ഷാപ്രവര്‍ത്തനം നടത്താനും ആളുകള്‍ എത്തിയതോതെ തിരക്കേറി. ഒട്ടേറെ മാധ്യമ പ്രവര്‍ത്തകരും ഫോട്ടോഗ്രഫര്‍മാരും സ്ഥലത്തെത്തവെയാണ് രണ്ടാമത്തെ ആക്രമണം നടന്നത്. സ്‌ഫോടനം റിപ്പോര്‍ട്ട് ചെയ്തു കൊണ്ടിരുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കിടയിലേക്ക് രണ്ടാമത്തെ ചാവേര്‍ പാഞ്ഞു കയറുകയായിരുന്നു. ആദ്യ സ്‌ഫോടനം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ സംഘമാണ് രണ്ടാമത്തെ സ്‌ഫോടനത്തില്‍ പ്രധാനമായും ഇരയായത്. ആക്രമണമുണ്ടായത് ശക്തമായ സുരക്ഷാ സജ്ജീകരണങ്ങളുള്ള സ്ഥലത്താണ്. സ്‌ഫോടനം നടന്നതിന്റെ ഏതാനും മീറ്റര്‍ അകലെയാണ് നാറ്റോ ആസ്ഥാനം. സ്‌ഫോടനങ്ങളുടെ പശ്ചാത്തലത്തില്‍ സുരക്ഷ ശക്തിപ്പെടുത്തിയിരിക്കുകയാണ് കാബൂളില്‍. കഴിഞ്ഞാഴ്ച വോട്ടര്‍ രജിസ്‌ട്രേഷന്‍ കേന്ദ്രത്തിലെ സ്‌ഫോടനത്തില്‍ 57 പേര്‍ കൊല്ലപ്പെട്ടിരുന്നു.

chandrika: