X
    Categories: indiaNews

ഡല്‍ഹി വംശീയാതിക്രമം; സംഘ്പരിവാറിനെ പിന്തുണച്ച് പുസ്തകം; പ്രതിഷേധത്തെ തുടര്‍ന്ന് പ്രസാധകര്‍ പിന്‍മാറി

ന്യൂഡല്‍ഹി: പൗരത്വസമരം അടിച്ചമര്‍ത്താന്‍ സംഘ്പരിവാര്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയെന്ന് ആരോപണമുയര്‍ന്ന കഴിഞ്ഞ ഫെബ്രുവരിയിലെ ഡല്‍ഹി വംശീയാതിക്രമം സംബന്ധിച്ചുള്ള ആര്‍എസ്എസ്-ബിജെപി ഭാഷ്യം പുസ്തകമായി പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് പ്രസാധകരായ ബ്ലുംസ്്ബറി പിന്‍മാറി. ആക്രമണത്തിന്റെ ആരംഭമായ ജാഫറാബാദ് സംഘര്‍ഷത്തിന് തുടക്കമിട്ട ബിജെപി നേതവ് കപില്‍മിശ്രയെ മുഖ്യാതിഥിയാക്കി നടത്തിയ പുസ്തകപ്രകാശന ചടങ്ങ് പ്രതിഷേധത്തിനനിടയാക്കിയപ്പോഴാണ് പ്രസാധകര്‍ പിന്‍മാറിയത്.

അന്വേഷണം അട്ടിമറിച്ച് ഇരകളെ പ്രതികളാക്കിയെന്ന് വ്യാപക ആക്ഷേപം ഉയര്‍ന്്‌ന ഡല്‍ഹി പൊലീസിന് തിരിച്ചടിയായി നേരത്തെ ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ വസ്തുതാന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. ഇതിനെ മറികടക്കാനാണ് സെപ്തംബറില്‍ ബ്ലൂംസ്ബറി വഴി പുസ്തകമിറക്കാന്‍ സംഘ്പരിവാര്‍ കേന്ദ്രങ്ങള്‍ പദ്ധതിയിട്ടത്. ഡല്‍ഹി പൊലീസും കേന്ദ്ര ആഭ്യന്തരമന്ത്രാലയവുമെല്ലാം തയ്യാറാക്കിയ തിരക്കഥ അവതരിപ്പിച്ച് യാഥാര്‍ത്ഥ്യങ്ങള്‍ അട്ടിമറിച്ച് സംഘ്പരിവാര്‍ ആക്രമണത്തെ ജിഹാദികളുടെ ഡല്‍ഹി ആക്രമണമാക്കി മാറ്റുകയാണ് ഇവരുടെ ലക്ഷ്യമെന്ന് ഇതോടെ ആക്ഷേപമുയര്‍ന്നു. കഠ്‌വയില്‍ എട്ടുവയസ്സുകാരിയെ ക്ഷേത്രത്തില്‍ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ അന്വേഷണം അട്ടിമറിക്കാന്‍ ആര്‍എസ്എസ് കേന്ദ്രങ്ങളുടെ മുന്‍കയ്യില്‍ രൂപവല്‍കക്കരിച്ച വസ്തുതാന്വേഷണ സംഘത്തിലുണ്ടായിരുന്ന മോണിക്ക അറോറയും സോണാലി ചിതല്‍കറുമാണ് ഡല്‍ഹി ആക്രമണ പുസ്തകത്തിന്റെ രചയിതാക്കള്‍.

വിമര്‍ശനം ഉയര്‍ന്നതോടെ തങ്ങളറിയാതെയാണ് എഴുത്തുകാര്‍ ചടങ്ങ് സംഘടിപ്പിച്ചതെന്ന് പറഞ്ഞ് പ്രസാധകര്‍ കൈകഴുകാന്‍ നോക്കിയെങ്കിലും എവുത്തുകാര്‍ അടക്കമുള്ള നിരവധി പേര്‍ പ്രതിഷേധം ശക്താമാക്കി. ഇതോടെയാണ് ഗത്യന്തരമില്ലാതെ പിന്‍മാറുകയാണെന്ന് പ്രസാധകര്‍ പ്രഖ്യാപിച്ചത്. അതേസമയം, ആരെതിര്‍ത്താലും പുസ്തകവുമായി മുന്നോട്ട് പോകുമെന്ന് കപില്‍മിശ്ര പറഞ്ഞു.

chandrika: