X

കടലില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി

കണ്ണൂര്‍: ഫുട്ബോള്‍ കളികഴിഞ്ഞ് കടലില്‍ കുളിക്കാനിറങ്ങി തിരയില്‍പെട്ട് കാണാതായ വിദ്യാര്‍ത്ഥി അൻസിലിന്റെ മൃതദേഹം കണ്ടെത്തി. മാട്ടൂൽ അഴീക്കൽ കടലിൽ കാണാതായ കണ്ണൂര്‍ ഹംദര്‍ദ് യൂണിവേഴ്സിറ്റി ഡിഗ്രി വിദ്യാര്‍ത്ഥി അന്‍സിലി(19)ന്റെ മൃതദേഹം രാവിലെ മാട്ടൂൽ സെൻട്രൽ കടപ്പുറത്ത് നിന്നാണ് കണ്ടെത്തിയത്.

ഇന്നലെ വെെകുന്നേരമാണ് ഫുട്ബോള്‍ കളികഴിഞ്ഞ് കൂട്ടുകാരെല്ലാവരും ചേര്‍ന്ന് കുളിക്കുന്നതിനിടെ അന്‍സിലും മറ്റൊരു വിദ്യാര്‍ത്ഥിയും തിരയില്‍പെട്ടു. എന്നാല്‍ ഈ വിദ്യാര്‍ത്ഥിയെ നാട്ടുകാര്‍ രക്ഷപ്പെടുത്തിയെങ്കിലും അന്‍സിലിനെ കണ്ടെത്താനായില്ല. തീരദേശ പൊലീസും നാട്ടുകാരും തെരച്ചില്‍ നടത്തിയിരുന്നു. മാട്ടൂല്‍ സൗത്ത് മുഹ്ളാര്‍ പള്ളിക്ക് സമീപത്തെ വലിയകത്ത് ഫത്താഹ് – സൗദ ദമ്പതികളുടെ മകനാണ് അന്‍സില്‍.

chandrika: