X

ബ്രഹ്മപുരത്തെ അഗ്‌നിബാധ: വ്യോമസേനയുടെ സഹായം തേടുമെന്ന് കലക്ടര്‍

ബ്രഹ്മപുരം മാലിന്യ സംസ്‌കരണ കേന്ദ്രത്തിലെ തീപിടുത്തം നിയന്ത്രിക്കാന്‍ വ്യോമസേനയുടെ സഹായം തേടാന്‍ ആലോചന. ഇന്ന് ഉച്ചയോടെ തീ നിയന്ത്രണവിധേയമായില്ലെങ്കില്‍ വ്യോമസേനയുടെ തേടാനാണ് തീരുമാനമെന്ന് ജില്ല കലക്ടര്‍ ഡോ. രേണു രാജ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുഖേന ഇതുമായി ബന്ധപ്പെട്ട് വ്യോമസേനയുമായി ചര്‍ച്ച നടത്തി. സ്ഥലത്തെ സ്ഥിതി ചര്‍ച്ച ചെയ്യാന്‍ വൈകീട്ട മൂന്നിന് കലക്ടറേറ്റില്‍ യോഗം ചേരും.

ബ്രഹ്മപുരത്തെ പ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ വെള്ളം ടാങ്കറുകളില്‍ എത്തിക്കുന്നുണ്ട്. ആര്‍.ടി.ഒ മുഖേനയാണ് ടാങ്കേഴ്‌സ് അസോസിയേഷനില്‍ നിന്നും ടാങ്കറുകള്‍ എത്തിക്കുന്നത്. റീജിയണല്‍ ഫയര്‍ ഓഫീസറുടെ കീഴില്‍ കൂടുതല്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സേനാംഗങ്ങളെയും നിയോഗിച്ചിട്ടുണ്ട്.

webdesk14: