X

ബ്രസീല്‍ ഗ്രൂപ്പ് ചാമ്പ്യന്‍മാര്‍, സമനിലയോടെ സ്വിറ്റ്‌സര്‍ലന്റ് അവസാന പതിനാറില്‍

മോസ്‌കോ: മഞ്ഞപ്പട പ്രീക്വാര്‍ട്ടറില്‍. അവസാന പതിനാറിലേക്ക് ആര്‍ക്ക് നറുക്കു വീഴുമെന്ന അനിശ്ചിതത്വം ബാക്കിനിന്ന ഗ്രൂപ്പ് ഇയില്‍ സെര്‍ബിയയെ എതിരില്ലാത്ത രണ്ടു ഗോളിന് പരാജയപ്പെടുത്തിയാണ് ഗ്രൂപ്പ് ചാമ്പ്യന്മാരായി ബ്രസീലിന്റെ മുന്നേറ്റം.

36ാം മിനുട്ടില്‍ പൗളീഞ്ഞോയുടേയും 68ാം മിനുട്ടില്‍ തിയാഗോ സില്‍വയുടേയും വകയായിരുന്നു ബ്രസീലിന്റെ വിജയ ഗോളുകള്‍. രണ്ട് ജയവും ഒരു സമനിലയിലുമായി ഏഴ് പോയിന്റുമായാണ് ബ്രസീല്‍ അവസാന പതിനാറില്‍ ഇടംപിടിച്ചത്. രണ്ട് സമനിലയും ഒരു ജയവുമായി സ്വിറ്റ്‌സര്‍ലന്റ് ആണ് ഗ്രൂപ്പ് ഇയില്‍നിന്ന് പ്രീക്വാര്‍ട്ടറില്‍ കടന്ന മറ്റൊരു ടീം.

നേരത്തെ ലോകകപ്പിലെ ഏറ്റവും വലിയ അട്ടിമറി കണ്ട മത്സരത്തില്‍ ലോക ചാമ്പ്യന്മാരായ ജര്‍മ്മനി ഏഷ്യന്‍ ജയന്റുകളായ ദക്ഷിണ കൊറിയക്കു മുന്നില്‍ ഏകപക്ഷീയമായ രണ്ടു ഗോളിന് തോറ്റ് പുറത്തായിരുന്നു. 80 വര്‍ഷത്തിനിടെ ആദ്യമായാണ് ജര്‍മ്മനി പ്രാഥമിക റൗണ്ടില്‍ പുറത്താകുന്നത്. ഗ്രൂപ്പ് എഫില്‍നിന്ന് സ്വീഡനും മെക്‌സിക്കോയുമാണ് പ്രിക്വാര്‍ട്ടറില്‍ കടന്നത്.
പ്രിക്വാര്‍ട്ടറില്‍ മെക്‌സിക്കോയാണ് ബ്രസീലിന് എതിരാളികള്‍. സ്വിറ്റ്‌സര്‍ലന്റിന് സ്വീഡനും.

chandrika: