X

കര്‍ണാടകയില്‍ ജെ.ഡി.എസ്-ബി.എസ്.പി സഖ്യം

ബംഗളൂരു: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനതാദള്‍ എസും ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടിയും മുന്നണിയായി മല്‍സരിക്കും. 224 അംഗ നിയമസഭയില്‍ ജെ.ഡി.എസ് 204 സീറ്റിലും ബി.എസ്.പി 20 സീറ്റിലും മല്‍സരിക്കും. പ്രചാരണപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഈ മാസം 17ന് ബംഗളൂരുവില്‍ എച്ച്.ഡി ദേവഗൗഡയും മായാവതിയും ചേര്‍ന്ന് നിര്‍വഹിക്കും. രാജ്യത്ത് ആദ്യമായാണ് ബി.എസ്.പി-ജെ.ഡി.എസ് സഖ്യം തെരഞ്ഞെടുപ്പിനെ നേരിടുന്നത്. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും സഖ്യം തുടരുമെന്ന് ബി.എസ്.പി നേതാവ് സതീഷ് ചന്ദ്ര മിശ്രയും ജെ.ഡി.എസ് ദേശീയ ജന.സെക്രട്ടറി ഡാനിഷ് അലിയും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ദേശീയ പാര്‍ട്ടികളായ ബി.ജെ.പിയും കോണ്‍ഗ്രസും പ്രാദേശിക പാര്‍ട്ടികളെ അവഗണിക്കുകയാണെന്നും തെരഞ്ഞെടുപ്പില്‍ ഇതിന് തിരിച്ചടി നല്‍കുമെന്നും നേതാക്കള്‍ പ്രതികരിച്ചു.

chandrika: