X

ബുറൈമി: സ്‌നേഹതീരം കൂട്ടായ്മ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു

40 വയസ്സിന് മുകളിലുള്ളവര്‍ക്കായി സംഘടിപ്പിച്ച ഗോള്‍ഡന്‍ പാക്ക് മാസ്റ്റേഴ്‌സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് സംഘാടക മികവുകൊണ്ടും കാണികളുടെ സാന്നിധ്യം കൊണ്ടും ശ്രദ്ധേയമായി. 15 വയസ്സിനു താഴെയുള്ളവരുടെ ഷൂട്ട്ഔട്ട് മത്സരം ആവേശഭരിതമാക്കിമായി.

സ്‌നേഹതീരം കോഡിനേറ്റര്‍ സുബൈര്‍ മുക്കത്തിന്റെ അദ്ധ്യക്ഷതയില്‍ ബുറൈമി ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ശാന്തകുമാര്‍ ദസരി ഉദ്ഘാടനം നിര്‍വ്വഹിച്ചു.

പ്രസന്നന്‍ തളിക്കുളം, കമാല്‍ കൊതുവില്‍, പ്രകാശന്‍ കളിച്ചത്ത് .എന്നിവര്‍ ആശംസകള്‍ അറിയിച്ചു. വില്‍സന്‍ പ്ലാമൂട്ടില്‍ സ്വാഗതം പറഞ്ഞു. ബുറൈമിയിലെ പ്രമുഖ ടീമുകള്‍ പങ്കെടുത്ത മത്സരത്തില്‍ ബുറൈമി ബ്രദേഴ്‌സ് ഒന്നാം സ്ഥാനവും ബുറൈമി മാര്‍ക്കറ്റ് വാരിയേഴ്‌സ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

മികച്ച കളിക്കാരനായി സൈനുദ്ദീന്‍ കുറ്റിപ്പുറം, ഗോള്‍കീപ്പര്‍ സലീം ബീരാന്‍ചിറ, ഗോള്‍ഡന്‍ ബൂട്ട് വിന്നറായി ഇസ്സുദീന്‍, എമര്‍ജിംങ്ങ് പ്ലയറായി സിദ്ദീഖ് അല്‍മറാമി, മാന്‍ ഓഫ് ദ മാച്ച് ആയി ഫസലുറഹ്‌മാന്‍ എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. മെഡിക്കല്‍ സംഘത്തിന് ഇബ്‌നു ഖല്‍ദൂന്‍ പോളിക്ലിനിക് മെഡിക്കല്‍ ടീം നേതൃത്വം നല്‍കി. ഹുബൈല്‍ അല്‍ സലാമ നന്ദി രേഖപ്പെടുത്തി.

webdesk14: