X

ബ്രഹ്മപുരം തീയണക്കല്‍; ചെലവായത് 1.14 കോടി

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീ അണക്കുന്നതിന് ചെലവായത് 1.14 കോടി രൂപ. കൊച്ചി കോര്‍പറേഷന് 90 ലക്ഷം രൂപ ചെലവായപ്പോള്‍ മെഡിക്കല്‍ ക്യാമ്പുകള്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് 24 ലക്ഷം രൂപയും ചെലവായി. എറണാകുളം കലക്ടറേറ്റിലെ ദുരന്തനിവാരണ വിഭാഗത്തില്‍ നിന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് കണക്കുകള്‍ പുറത്തുവന്നത്.

മണ്ണുമാന്തി യന്ത്രങ്ങള്‍, ഫ്‌ലോട്ടിങ് മെഷീനുകള്‍, മോട്ടോര്‍ പമ്പുകള്‍ തുടങ്ങിയവ സ്ഥലത്ത് എത്തിക്കുന്നതിലും ഇവ പ്രവര്‍ത്തിക്കുന്നതിനുമുള്ള ഇന്ധന ചെലവുകള്‍, ഓപറേറ്റര്‍മാര്‍ക്കുള്ള കൂലി, മണ്ണ് പരിശോധന, രാത്രി കാലങ്ങളില്‍ ഉപയോഗിക്കുന്ന ലൈറ്റുകള്‍, താല്‍ക്കാലിക വിശ്രമ കേന്ദ്രങ്ങളുടെ നിര്‍മാണം, ബയോ ടോയ്‌ലറ്റുകള്‍, ഭക്ഷണം തുടങ്ങിയ ചെലവുകള്‍ വഹിച്ചത് കോര്‍പറേഷനായിരുന്നു. ഇതിനായി 90 ലക്ഷം രൂപയാണ് ചെലവായത്.

മാര്‍ച്ച് രണ്ടിനായിരുന്നു മാലിന്യ ശേഖരണ പ്ലാന്റില്‍ തീപിടിച്ചത്. 110 ഏക്കറോളമുള്ള പ്ലാന്റിന്റെ മിക്കവാറും ഭാഗങ്ങളിലും തീ ആളിപ്പടര്‍ന്നു. ടണ്‍ കണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ക്കായിരുന്നു തീ പിടിച്ചത്.

webdesk13: