X

നീണ്ട പതിനെട്ട് വര്‍ഷത്തിന് ശേഷം ബുസ്‌കെറ്റ്‌സ് ബാഴ്‌സ വിടുന്നു

നീണ്ട പതിനെട്ട് വര്‍ഷത്തിന് ശേഷം ബുസ്‌കെറ്റ്‌സ് ബാഴ്‌സ വിടുന്നു. ഈ സീസണ്‍ അവസാനത്തോടെ പടിയിറങ്ങും. നിരവധി കിരീടങ്ങള്‍ നേടിയതിന് ശേഷമാണ് സെര്‍ജിയോ ബുസ്‌കെറ്റ്‌സ് ബാഴ്‌സലോണ വിടുന്നത്. സഊദി ക്ലബിലേക്ക് പോകുമെന്ന് പ്രശസ്ത ഫുട്‌ബോള്‍ ജേര്‍ണലിസ്റ്റ് ഫാബ്രിസീയോ റോമാനോ. ഈ നീണ്ട 18 വര്‍ഷകാലം ബാഴ്‌സക്കായി മൂന്ന് തവണ ചാമ്പ്യന്‍സ് ലീഗ്, മൂന്ന് വട്ടം ക്ലബ് വേള്‍ഡ് കപ്പ്, എട്ട് തവണ ലാലീഗ കിരീടം, 3 തവണ യുവേഫ സൂപ്പര്‍ കപ്പ്, ഏഴ് കോപ്പ ഡെല്‍റേ, 7 സ്പാനിഷ് സൂപ്പര്‍ കപ്പ് എന്നീ കിരീടങ്ങള്‍ ബാഴ്‌സക്കായി സമ്മാനിച്ചു.

22 വയസ്സിനുള്ളിൽ വേൾഡ് കപ്പും ചാമ്പ്യൻസ് ലീഗും അടക്കം ക്ലബ്ബിനും രാജ്യത്തിനും വേണ്ടി നേടാൻ പറ്റാവുന്നത് എല്ലാം നേടി. ഇരുപത്തിനാലാം വയസിൽ യൂറോ കപ്പും നേടി ഫുട്ബാൾ കമ്പ്ലീറ്റ് ആക്കി. ഇതൊക്കെ താരനിബിഡമായ സ്പെയിനിലും ബാഴ്‌സയിലും ബെഞ്ചിലിരുന്ന് നേടിയതല്ല.ടീമിൽ പകരം വെക്കാനാവാത്ത, ടീമിന്റെ നെടുംതൂണായി കളിച്ചു നേടിയത്. എന്നിട്ടും ഇക്കാലമത്രയും ഒരു തവണ പോലും ബുസി “ഫിഫ് പ്രൊ ഇലവനിലോ ബാലൻ ഡി ഓർ ആദ്യ ഇരുപതിലോ” വന്നിട്ടില്ല എന്നത് അത്ഭുതകരമാണ്.

webdesk13: