X

പാലാ നാളെ പോളിങ് ബൂത്തിലേക്ക്

കോട്ടയം: പാലാ നിയോജകമണ്ഡലത്തില്‍ നാളെ വോട്ടെടുപ്പ്. 176 പോളിങ് ബൂത്തുകളിലായി 1,79,107 വോട്ടര്‍മാരാണ് സമ്മതിദാനാവകാശം വിനിയോഗിക്കുക. പാലായില്‍ ലോക്‌സഭ തെരഞ്ഞെടുപ്പിലെ ആധിപത്യം തുടരാനാകുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്നലെ അവസാനിച്ചിരുന്നു. നിശബ്ദ പ്രചാരണ ദിനമായ ഇന്ന് പരമാവധി വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ടഭ്യര്‍ത്ഥിക്കുക എന്ന ലക്ഷ്യമാകും സ്ഥാനാര്‍ത്ഥികള്‍ക്ക്.

നാളെ രാവിലെ ഏഴുമണി മുതല്‍ വൈകീട്ട് ആറ് മണിവരെയാണ് പോളിങ്. അത്യാധുനിക സംവിധാനമുള്ള എം3 വോട്ടിങ് മെഷീനാണ് തെരഞ്ഞെടുപ്പിന് ഉപയോഗിക്കുന്നത്. സാമഗ്രികള്‍ വിതരണം ചെയ്യുന്നത് ഇന്ന് രാവിലെ മുതല്‍ തന്നെ ആരംഭിച്ചിട്ടുണ്ട്.. പാലാ കാര്‍മല്‍ സ്‌കൂളില്‍ നിന്നാണ് പോളിങ് സാമഗ്രികള്‍ വിതരണം ചെയ്യുന്നത്.പാലാ ഉപതെരഞ്ഞെടുപ്പിന് അഞ്ച് മാതൃക ബൂത്തുകളും ഒരു വനിതാ ബൂത്തും ക്രമീകരിച്ചിട്ടുണ്ട്. അഞ്ച് പ്രശ്‌ന സാധ്യതാ ബൂത്തുകളാണ് മണ്ഡലത്തിലുള്ളത് ഇവിടെ പ്രത്യേകം നിരീക്ഷകരെ നിയോഗിക്കും.

web desk 3: