X

രാജസ്ഥാന്‍ ഉപതെരഞ്ഞെടുപ്പ്: ബി.ജെ.പിയെ പിന്തള്ളി കോണ്‍ഗ്രസ് മുന്നേറുന്നു

ന്യൂഡല്‍ഹി: രാജസ്ഥാനിലെ മൂന്ന് ലോക്‌സഭാ മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പിന്തള്ളി കോണ്‍ഗ്രസ് മുന്നേറുന്നു. ആദ്യഫലം പുറത്തുവന്നപ്പോള്‍ അജ്‌മേര്‍, ആള്‍വാള്‍ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസും മണ്ഡല്‍ഗഡില്‍ ബി.ജെ.പിയുമാണ് മുന്നേറുന്നത്. ബി.ജെ.പിയുടെ സിറ്റിങ്ങ് സീറ്റുകളായിരുന്നു ഇവ മൂന്നും. അതേസമയം, ബംഗാളിലെ ഉലുബേരിയ ലോക്‌സഭാ സീറ്റില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നതായാണ് റിപ്പോര്‍ട്ട്.

രാജസ്ഥാനിലെ രണ്ട് ലോക്‌സഭാ മണ്ഡലങ്ങളിലും ഒരു നിയമസഭാ മണ്ഡലത്തിലുമാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ബംഗാളിലെ ഒരു നിയമസഭാ മണ്ഡലത്തിലും ലോക്‌സഭാ മണ്ഡലത്തിലും തെരഞ്ഞെടുപ്പ് നടന്നിരുന്നു. രാജസ്ഥാനില്‍ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനലായാണ് ഈ തെരഞ്ഞെടുപ്പിനെ കണക്കാക്കുന്നത്.

അജ്‌മേര്‍ എംപി സന്‍വര്‍ലാല്‍ ജാട്ട്, ആള്‍വാര്‍ എംപി ചന്ദ്‌നാഥ്, മണ്ഡല്‍ഗര്‍ എം.എല്‍.എ കീര്‍ത്തികുമാരി എന്നിവര്‍ കഴിഞ്ഞ വര്‍ഷം മരിച്ചതിനെ തുടര്‍ന്നാണ് മൂന്നിടങ്ങളിലും ഉപതെരഞ്ഞെടുപ്പ് നടന്നത്. ഇവിടങ്ങളില്‍ കോണ്‍ഗ്രസ്സാണ് ബി.ജെ.പിയുടെ മുഖ്യ എതിരാളി. ബി.ജെ.പിയുടെ രാംസ്വരൂപ് ലാംമ്പയും കോണ്‍ഗ്രസിന്റെ രഘു ശര്‍മ്മയുമാണ് അജ്‌മേറിലെ മുഖ്യ എതിരാളികള്‍. ജസ്വന്ത്‌സിംഗ് യാദവും കരണ്‍സിംഗ് യാദവുമാണ് ആള്‍വാറിലെ പ്രമുഖ എതിരാളികള്‍. ആള്‍വാറില്‍ 18.27 ലക്ഷം വോട്ടര്‍മാരും, അജ്‌മേറില്‍ 18.42 ലക്ഷം വോട്ടര്‍മാരുമാണുള്ളത്. അതേസമയം 2.31 വോട്ടര്‍മാരാണ് മണ്ഡല്‍ഗഡില്‍ ഉള്‍പ്പെടുന്നത്. ജനുവരി 29-നാണ് വോട്ടെടുപ്പ് നടന്നത്.

chandrika: