X

ഉപതെരഞ്ഞെടുപ്പ്: ആറു സംസ്ഥാനങ്ങളില്‍ വോട്ടെടുപ്പ് ആരംഭിച്ചു

ന്യൂഡല്‍ഹി: ആറു സംസ്ഥാനങ്ങളില്‍ നാല് ലോകസഭ മണ്ഡലങ്ങളിലേക്കും എട്ടു നിയമസഭാ മണ്ഡലങ്ങളിലേക്കുമുള്ള ഉപതെരഞ്ഞെടുപ്പ് ആരംഭിച്ചു. മധ്യപ്രദേശ്, അസം സംസ്ഥാനങ്ങളില്‍ ഒരു ലോക്‌സഭാ മണ്ഡലത്തിലും ഒരു നിയമസഭാ മണ്ഡലത്തിലും ജനം ഇന്ന് വിധിയെഴുതും. പശ്ചിമ ബംഗാളില്‍ ഒരു നിയമസഭാ മണ്ഡലത്തിലും രണ്ട് ലോകസഭാ മണ്ഡലങ്ങളിലുമാണ് വോട്ടെടുപ്പ്. അതേസമയം ത്രിപുരയില്‍ രണ്ട് നിയമസഭാ മണ്ഡലങ്ങളിലും അരുണാചല്‍പ്രദേശ്, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളില്‍ ഓരോ നിയമസഭാ സീറ്റുകളിലും ജനങ്ങള്‍ സമ്മതിദാനാവകാശം നിര്‍വഹിക്കും. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപനം ബിജെപിക്ക് പ്രതികൂലാവസ്ഥയുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. ചൊവ്വാഴ്ചയാണ് വോട്ടെണ്ണല്‍. നോട്ടു അസാധുവാക്കലിനെ പിന്തുണച്ചെങ്കിലും വേണ്ടത്ര ആസൂത്രണമില്ലാതെ സ്വീകരിച്ച നടപടികള്‍ ചൂണ്ടിക്കാട്ടി പ്രതിപക്ഷം കടുത്ത പ്രചാരണമാണ് അവസാന ഘട്ടത്തില്‍ കാഴ്ചവെച്ചത്.

chandrika: