X

സ്വര്‍ണ വില കുറഞ്ഞു: പവന് 22,400 രൂപ

കോഴിക്കോട്: സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. പവന് 480 രൂപ കുറഞ്ഞ് 22,400ല്‍ എത്തി. ഗ്രാമിന് 2800 രൂപയാണ് വില. ഈ മാസം രേഖപ്പെടുത്തുന്ന കുറഞ്ഞ സ്വര്‍ണ വിലയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. 22,880 രൂപയിലായിരുന്നു ഈ മാസം പത്ത് മുതല്‍ ഇന്നലെ വരെ വ്യാപാരം നടന്നിരുന്നത്.

23,480 രൂപയാണ് ഈ മാസം രേഖപ്പെടുത്തിയ യര്‍ന്ന സ്വര്‍ണ വില. അന്താരാഷ്ട്ര വിപണിയിലെ വില മാറ്റമാണ് ഇവിടെയും പ്രതിഫലിച്ചത്. വരും ദിവസങ്ങളിലും സ്വര്‍ണ വിലയില്‍ മാറ്റം പ്രതീക്ഷിക്കാം.

chandrika: