X

സി.എ റഹ്മാന്റെ പത്ര പ്രവര്‍ത്തനത്തിന് 55 വര്‍ഷം പിന്നിടുന്നു; ആദരിച്ച് യൂത്ത് ലീഗ്

പി കെ മുഹമ്മദലി

നന്തി: നാരങ്ങോളികുളം ഡല്‍മന്‍ സി എ റഹ്മാന്റെ പത്ര പ്രവര്‍ത്തനത്തിന് 55 വര്‍ഷം പിന്നിടുന്നു. 1967 ല്‍ ചന്ദ്രിക പ്രസ്സില്‍ പത്രം കല്ലില്‍ അച്ച് ചെയ്ത് ഇയ്യം ഉരുക്കി പ്രിന്റ് ചെയ്യുന്ന കാലത്താണ് സി എ റഹ്മാന്‍ പത്ര പ്രവര്‍ത്തനം ആരംഭിച്ചത്. നാട്ടിലെ എല്ലാവര്‍ക്കും കുട്ടികള്‍ക്കടക്കം സുഭരിചിതനായ പത്ര പ്രവര്‍ത്തകനാണ് അദ്ദേഹം. മുസ്ലിംലീഗിന്റെ സംഘടന പ്രവര്‍ത്തനത്തിലൂടെയാണ് സി എ റഹ്മാന്‍ പത്രപ്രവര്‍ത്തന രംഗത്തേക്ക് കടക്കുന്നത്.അന്നത്തെ ചന്ദ്രികയുടെ എഡിറ്ററായ വി.സി അബൂബക്കര്‍ സാഹിബാണ് ആദ്യമായി റിപ്പോര്‍ട്ടര്‍ കാര്‍ഡ് നല്‍കുന്നത്.

അഞ്ച് പൈസ അലവന്‍സായി വാങ്ങി ആരംഭിച്ച പത്രപ്രവര്‍ത്തനം 55വര്‍ഷം പിന്നിടുമ്പോഴും തൊഴിലനപ്പുറം സാമൂഹ്യ പ്രവര്‍ത്തനമായിട്ടാണ് സി എ റഹ്മാന്‍ പത്ര പ്രവര്‍ത്തനത്തെ കാണുന്നത്. കോടിക്കല്‍ ഞെട്ടിക്കരപാലത്തെ വഴി സംബന്ധിച്ചുള്ള ഒരു പ്രാദേശിക പ്രശ്‌നമായിരുന്നു ആദ്യമായി ചന്ദ്രികയില്‍ കൊടുത്ത ന്യൂസ്. അന്നത്തെ ബ്ലാക്ക് വൈറ്റ് ക്യാമറയില്‍ ഫോട്ടോ എടുത്ത് കൊയിലാണ്ടിയിലുള്ള സ്റ്റുഡിയോയില്‍ പോയി ഒരു ദിവസം കാത്ത് നിന്ന് ഫോട്ടോ എടുത്ത് പ്രിന്റ് ചെയ്ത് കോഴിക്കോട്ടെ ചന്ദ്രിക ഓഫീസില്‍ കൊണ്ട് പോയി കൊടുക്കുന്ന സ്ഥിതിയായിരുന്നു. തിക്കോടി,കടലൂര്‍ വന്മുഖം അംശം ദേശത്തെ നിരവധി സാമുഹ്യ വികസന പ്രശ്‌നങ്ങള്‍ പത്ര റിപ്പോര്‍ട്ടിലൂടെ പൊതുസമൂഹത്തിന്റെയും അധികാരികളുടെയും മുന്നില്‍ അദ്ദേഹം കൊണ്ട് വന്നിട്ടുണ്ട്. പത്ര പ്രവര്‍ത്തനത്തിനൊപ്പം ജനസേവകനും കൂടിയാണ് സി എറഹ്മാന്‍. കടലൂര്‍ പ്രദേശത്തെ അര്‍ഹരായവര്‍ക്ക് പെന്‍ഷനുകള്‍ മറ്റു സര്‍ക്കാര്‍ സഹായങ്ങള്‍,പ്രവാസികള്‍ക്ക് നോര്‍ക്കയുടെ വിവിധ സഹായങ്ങള്‍ അദ്ദേഹം മുന്‍കൈയ്യെടുത്ത് ചെയ്യുന്നുണ്ട്.

കേരളത്തിലെ പ്രഥമ തദ്ദേശ സ്വയംഭരണതെരഞ്ഞെടുപ്പില്‍ മൂടാടിപഞ്ചായത്തിലെ അന്നത്തെ എട്ടു വാര്‍ഡുകളില്‍ തെരഞ്ഞെടുപ്പിന് ചുക്കാന്‍പിടിച്ചത് സി എ റപ്പമാനായിരുന്നു. അന്നത്തെ മുസ്ലിംലീഗ് നേതാവ് പി വിമുഹമ്മദ് സാഹിബ് അദ്ദേഹത്തിന്റെ സംഘടന പ്രവര്‍ത്തന മികവ്കണ്ട് ഏല്‍പ്പിക്കുകയായിരുന്നു. സൈക്കിളില്‍ മൂടാടിപഞ്ചായത്തിന്റെ കിഴക്കന്‍ മേഖലയായ മുചുകുന്ന് ഭാഗങ്ങളില്‍ കിലോമിറ്ററോളം സൈക്കിളില്‍ സഞ്ചരിച്ച് പ്രചരണം നടത്തിയത് സംസ്ഥാന തലത്തില്‍ തന്നെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ബഹ്‌റൈനിയില്‍ ചന്ദ്രിക റീഡേഴ്‌സ് ഫോറം സ്ഥാപകനായും കെ.എംസി.സി ഭാരവാഹിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

സി എ റഹ്മാനെ യൂത്ത് ലീഗ് ആദരിച്ചു

അന്‍പത്തിയഞ്ച് വര്‍ഷം പിന്നിട്ട നന്തി ബസാര്‍ ചന്ദ്രിക റിപ്പോര്‍ട്ടര്‍ സി.എ റഹ്മാന്‍ ഡല്‍മനെ മുസ്ലിം യൂത്ത്‌ലീഗ് മൂടാടി പഞ്ചായത്ത് കമ്മിറ്റി ആദരിച്ചു. ചന്ദ്രിക തൊന്നൂറാം വാര്‍ഷികം ആലോഷിക്കുന്ന വേളയിലാണ് സി എ റഹ്മാനെ യൂത്ത് ലീഗ് ആദരിച്ചത്. മുസ്ലിം ലീഗ് ദേശീയ അസ്റ്റിസ്റ്റന്റ് സിക്രട്ടറി സി.കെ സുബൈര്‍ പരിപാടി ഉദ്ഘാടനവും ഉപഹാരവും നല്‍കി .പി.കെ മുഹമ്മദലി അധ്യക്ഷത വഹിച്ചു. വി.പി ഇബ്രാഹിം കുട്ടി,സി.കെ അബൂബക്കര്‍,കെ.കെ റിയാസ്,എടത്തില്‍ റഷീദ്,വര്‍ദ് അബ്ദുറഹ്മാന്‍, ജാഫര്‍ നിലയെടുത്ത്,പി പി കരീം, സിഫാദ് ഇല്ലത്ത്’ അഷ്‌റഫ് ചിപ്പു, യുകെ ഹമീദ്,ഷറഫുദീന്‍,ഫായിസ് പി കെ, അനസ് ആയടത്തില്‍ ,മര്‍വ ഇബ്രാഹിം,കാട്ടില്‍ അബൂബക്കര്‍ ,അക്ബര്‍ സംസാരിച്ചു. ഏവി രിയാസ് സ്വാഗതവും അഷ്‌റഫ് നന്ദിയും പറഞ്ഞു.

webdesk11: