X
    Categories: indiaNews

പൗരത്വ ഭേദഗതി ജനുവരി മുതല്‍ നടപ്പാക്കി തുടങ്ങും; ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി

കൊല്‍ക്കത്ത: പൗരത്വ നിയമഭേദഗതി വരുന്ന ജനുവരി മുതല്‍ നടപ്പാക്കിയേക്കുമെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവര്‍ഗിയ. പശ്ചിമ ബംഗാളില്‍ വെച്ചാണ് ബിജെപി നേതാവിന്റെ പ്രഖ്യാപനം. വരുന്ന ജനുവരി മുതല്‍ അഭയാര്‍ഥികള്‍ക്ക് സിഎഎയുടെ കീഴില്‍ പൗരത്വം നല്‍കാന്‍ കഴിയുമെന്നാണ് കരുതുന്നത്. സമീപ രാജ്യങ്ങില്‍ നിന്നെത്തുന്ന അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കുക എന്ന ഉദ്ദേശത്തിലാണ് സിഎഎ നടപ്പിലാക്കിയതെന്നും അദ്ദേഹം പറഞ്ഞു. .

എന്നാല്‍ ബംഗാള്‍ ജനതയെ കബളിപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഫിര്‍ഹാദ് ഹക്കിം ഇതിനു മറുപടിയായി പറഞ്ഞു.

രാജ്യത്ത് കോവിഡ് ഭീഷണി ഒഴിയുമ്പോള്‍ പൗരത്വ നിയമം നടപ്പിലാക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ നവംബറില്‍ പറഞ്ഞിരുന്നു. പശ്ചിമ ബംഗാളില്‍ നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ഷാ നിലപാട് വ്യക്തമാക്കിയത്. മമത ബാനര്‍ജിയെ താഴെയിറക്കി പശ്ചിമ ബംഗാളില്‍ ബിജെപി ഭരണം നിലവില്‍ വരുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു.

 

web desk 1: