X

കാലിക്കറ്റും അഹമ്മദാബാദും; പ്രൈം വോളി രണ്ടാം സെമി ഇന്ന്

കൊച്ചി: റുപേ പ്രൈം വോളിബോള്‍ ലീഗിന്റെ രണ്ടാം സെമിഫൈനലില്‍ അഹമ്മദാബാദ് ഡിഫന്‍ഡേഴ്സും കാലിക്കറ്റ് ഹീറോസും ഏറ്റുമുട്ടും. ഇന്ന് വൈകിട്ട് ഏഴിന് കൊച്ചിയിലെ റീജിയണല്‍ സ്പോര്‍ട്സ് സെന്ററിലാണ് മത്സരം. ലീഗ് റൗണ്ടില്‍ അഹമ്മദാബാദ് ഡിഫന്‍ഡേഴ്സ് 7 മത്സരങ്ങളില്‍ 5 വിജയങ്ങളുമായി രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍, 7 മത്സരങ്ങളില്‍ 4 വിജയങ്ങളുമായി കാലിക്കറ്റ് ഹീറോസ് മൂന്നാം സ്ഥാനത്തെത്തി.

ലീഗ് റൗണ്ടില്‍ ഇരുടീമുകളും നേര്‍ക്കുനേര്‍ വന്നപ്പോള്‍ അഹമ്മദാബാദിനായിരുന്നു ജയം. അഞ്ച് സെറ്റ് ത്രില്ലറില്‍ 3-2നായിരുന്നു അവരുടെ ജയം. ഈ തോല്‍വിക്കൊപ്പം കഴിഞ്ഞ സെമിഫൈനലിലെ തോല്‍വിയും ഇന്ന് ജയിച്ചാല്‍ കാലിക്കറ്റിന് മറക്കാം. തുടര്‍ച്ചയായ രണ്ടാം സീസണിലാണ് കാലിക്കറ്റ് ഹീറോസ് സെമിഫൈനല്‍ കളിക്കുന്നത്. ആദ്യ സീസണിലെ സെമിയില്‍ കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്സിനോട് നേരിട്ടുള്ള സെറ്റുകള്‍ക്ക് തോറ്റാണ് ടീം പുറത്തായത്. ഫൈനലും ജയിച്ച കൊല്‍ക്കത്ത ചാമ്പ്യന്‍മാരാവുകയും ചെയ്തു. നിലവിലെ റണ്ണേഴ്സ് അപ്പാണ് അഹമ്മദാബാദ് ഡിഫന്‍ഡേഴ്സ്. ഏത് ടീമിനെയും നേരിടാനുള്ള വളരെയേറെ ആത്മവിശ്വാസം റോബിന്‍ റൗണ്ട് ഘട്ടത്തില്‍ ഞങ്ങള്‍ നേടിയിട്ടുണ്ടെന്ന് ഹീറോസ് സെറ്റര്‍ മോഹന്‍ ഉക്രപാണ്ഡ്യന്‍ പറഞ്ഞു.

webdesk11: