X

കുട ആവശ്യപ്പെട്ട് പര്‍ച്ചേസിങ് വിഭാഗത്തിന് കത്തെഴുതി; കാലിക്കറ്റ് പിവിസിയുടെ നടപടി വിവാദത്തില്‍

കോഴിക്കോട്: കുട വേണമെന്നാശ്യപ്പെട്ട് കാലിക്കറ്റ് സര്‍വകാലാശാല പര്‍ച്ചേസിങ് വിഭാഗത്തിന് പ്രൊ വൈസ് ചാന്‍സലറുടെ കത്ത്. ഒന്നര ലക്ഷം രൂപ ശമ്പളം പറ്റുന്ന പിവിസി ഡോ.പി മോഹനനാണ് സര്‍വകലാശാല പര്‍ച്ചേസ് വിഭാഗത്തിന് കുട വാങ്ങാന്‍ നിര്‍ദേശം നല്‍കിയത്. ഔദ്യോഗിക കാറില്‍ ഉപയോഗിക്കാനാണ് കുടയെന്നും വലിയ കുട വേണമെന്നും തുടങ്ങിയ നിര്‍ദേശങ്ങളടങ്ങിയ കത്താണ് പിവിസി പര്‍ച്ചേസ് വിഭാഗത്തിന് സമര്‍പ്പിച്ചത്.

സര്‍വകലാശാലയുടെ ചരിത്രത്തില്‍ ആദ്യമായാണ് പൊതുമുതല്‍ ഉപയോഗിച്ച് കുടവാങ്ങാന്‍ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ കത്ത് നല്‍കുന്നത്. കുട വേണമെന്ന് നിര്‍ദേശിച്ച് കത്തെഴുതിയതിന് പിന്നാലെ ഫോണ്‍ വിളിച്ച് കുട ഉടന്‍ വേണമെന്ന് പര്‍ച്ചേസ് വിഭാഗത്തിനെ പിവിസി ഓര്‍മപ്പെടുത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഡോ. പി മോഹനന്‍ കൊമേഴ്‌സ് വിഭാഗത്തില്‍ അധ്യാപകനായിരിക്കെയാണ് പിവിസിയായി ചുമതലയേല്‍ക്കുന്നത്.

chandrika: