X

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ബിരുദ മൂന്നാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി 2023-24 അദ്ധ്യയന വര്‍ഷത്തേക്കുള്ള ബിരുദ പ്രവേശനത്തിനോടനുബന്ധിച്ചുള്ള മൂന്നാമത്തെ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ച എല്ലാ വിദ്യാര്‍ത്ഥികളും മാന്റേറ്ററി ഫീസ് അടച്ച് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്ത ശേഷം 20.07.2023, 3 മണിക്കുള്ളില്‍ കോളേജില്‍ ഹാജരായി സ്ഥിരം അഡ്മിഷന്‍ നേടേണ്ടതാണ്. അല്ലാത്ത പക്ഷം പ്രസ്തുത വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ചിരിക്കുന്ന അലോട്ട്‌മെന്റ് നഷ്ടപ്പെടുന്നതായിരിക്കും.

പുതുതായി അലോട്ട്‌മെന്റ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ മാന്‍ഡേറ്ററി ഫീസ് അടച്ച ശേഷമാണ് കോളേജുകളില്‍ പ്രവേശനം എടുക്കേണ്ടത്. ഒന്ന്, രണ്ട് അലോട്ട്‌മെന്റ് ലഭിച്ച് മാന്റേറ്ററി ഫീസ് അടച്ച വിദ്യാര്‍ത്ഥികള്‍ (അലോട്ട്‌മെന്റ് മാറിയിട്ടുണ്ടെങ്കില്‍ കൂടി) വീണ്ടും ഫീസ് അടയ്‌ക്കേണ്ടതില്ല. മൂന്നാം അലോട്ട്‌മെന്റിനു ശേഷം എല്ലാ വിദ്യാര്‍ത്ഥികളും സ്ഥിരം അഡ്മിഷന്‍ എടുക്കേണ്ടതാണ്. ഓരോ കോളേജിലും രണ്ടാമത്തെ അലോട്ട്‌മെന്റിനു ശേഷം താല്കാലിക അഡ്മിഷന്‍ എടുത്തിട്ടുളളവരും എന്നാല്‍ മൂന്നാം അലോട്ട്‌മെന്റില്‍ മാറ്റമൊന്നും ലഭിക്കാത്ത എല്ലാവരും സ്ഥിരം അഡ്മിഷന്‍ എടുക്കേണ്ടതാണ്.

പ്രവേശനത്തിന് ഹാജരാകുന്നതിന് മുന്‍പ് കോളേജുമായി പ്രവേശനത്തിനായി അവര്‍ നിര്‍ദേശിക്കുന്ന സമയക്രമം പാലിക്കേണ്ടതുമാണ്. ബന്ധപ്പെടേണ്ടതും ലഭിച്ച ഓപ്ഷനില്‍ തൃപ്തരായ വിദ്യാര്‍ത്ഥികള്‍ ഹയര്‍ ഓപ്ഷനുകള്‍ക്ക് പരിഗണിക്കേണ്ടതില്ലെങ്കില്‍ 20.07.2023, 03.00 മണിക്കുള്ളില്‍ നിര്‍ബന്ധമായും ഹയര്‍ ഓപ്ഷന്‍ റദ്ദ് ചെയ്യേണ്ടതാണ്. ഹയര്‍ ഓപ്ഷനുകള്‍ നിലനിര്‍ത്തുന്ന പക്ഷം പ്രസ്തുത ഹയര്‍ ഓപ്ഷനുകളില്‍ ഏതെങ്കിലും ഒന്നിലേക്ക് തുടര്‍ന്ന് അലോട്ട്‌മെന്റ് ലഭിച്ചാല്‍ നിര്‍ബന്ധമായും സ്വീകരിക്കേണ്ടതാണ്. ഇതോടെ മുമ്പ് അലോട്ട്‌മെന്റ് മുഖേന ലഭിച്ച അഡ്മിഷന്‍ നഷ്ടപ്പെടുന്നതും അത് യാതൊരു കാരണവശാലും പുനഃസ്ഥാപിച്ചു നല്‍കുന്നതുമല്ല.

webdesk14: