Education
കാലിക്കറ്റ് യൂണിവേഴ്സിറ്റി ബിരുദ മൂന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
പുതുതായി അലോട്ട്മെന്റ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ മാന്‍ഡേറ്ററി ഫീസ് അടച്ച ശേഷമാണ് കോളേജുകളില്‍ പ്രവേശനം എടുക്കേണ്ടത്

കാലിക്കറ്റ് യൂണിവേഴ്സിറ്റി 2023-24 അദ്ധ്യയന വര്‍ഷത്തേക്കുള്ള ബിരുദ പ്രവേശനത്തിനോടനുബന്ധിച്ചുള്ള മൂന്നാമത്തെ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ച എല്ലാ വിദ്യാര്‍ത്ഥികളും മാന്റേറ്ററി ഫീസ് അടച്ച് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്ത ശേഷം 20.07.2023, 3 മണിക്കുള്ളില്‍ കോളേജില്‍ ഹാജരായി സ്ഥിരം അഡ്മിഷന് നേടേണ്ടതാണ്. അല്ലാത്ത പക്ഷം പ്രസ്തുത വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ചിരിക്കുന്ന അലോട്ട്മെന്റ് നഷ്ടപ്പെടുന്നതായിരിക്കും.
പുതുതായി അലോട്ട്മെന്റ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ മാന്‍ഡേറ്ററി ഫീസ് അടച്ച ശേഷമാണ് കോളേജുകളില്‍ പ്രവേശനം എടുക്കേണ്ടത്. ഒന്ന്, രണ്ട് അലോട്ട്മെന്റ് ലഭിച്ച് മാന്റേറ്ററി ഫീസ് അടച്ച വിദ്യാര്‍ത്ഥികള്‍ (അലോട്ട്മെന്റ് മാറിയിട്ടുണ്ടെങ്കില്‍ കൂടി) വീണ്ടും ഫീസ് അടയ്ക്കേണ്ടതില്ല. മൂന്നാം അലോട്ട്മെന്റിനു ശേഷം എല്ലാ വിദ്യാര്‍ത്ഥികളും സ്ഥിരം അഡ്മിഷന് എടുക്കേണ്ടതാണ്. ഓരോ കോളേജിലും രണ്ടാമത്തെ അലോട്ട്മെന്റിനു ശേഷം താല്കാലിക അഡ്മിഷന് എടുത്തിട്ടുളളവരും എന്നാല്‍ മൂന്നാം അലോട്ട്മെന്റില്‍ മാറ്റമൊന്നും ലഭിക്കാത്ത എല്ലാവരും സ്ഥിരം അഡ്മിഷന് എടുക്കേണ്ടതാണ്.
പ്രവേശനത്തിന് ഹാജരാകുന്നതിന് മുന്‍പ് കോളേജുമായി പ്രവേശനത്തിനായി അവര്‍ നിര്‍ദേശിക്കുന്ന സമയക്രമം പാലിക്കേണ്ടതുമാണ്. ബന്ധപ്പെടേണ്ടതും ലഭിച്ച ഓപ്ഷനില്‍ തൃപ്തരായ വിദ്യാര്‍ത്ഥികള്‍ ഹയര്‍ ഓപ്ഷനുകള്‍ക്ക് പരിഗണിക്കേണ്ടതില്ലെങ്കില്‍ 20.07.2023, 03.00 മണിക്കുള്ളില്‍ നിര്‍ബന്ധമായും ഹയര്‍ ഓപ്ഷന് റദ്ദ് ചെയ്യേണ്ടതാണ്. ഹയര്‍ ഓപ്ഷനുകള്‍ നിലനിര്‍ത്തുന്ന പക്ഷം പ്രസ്തുത ഹയര്‍ ഓപ്ഷനുകളില്‍ ഏതെങ്കിലും ഒന്നിലേക്ക് തുടര്‍ന്ന് അലോട്ട്മെന്റ് ലഭിച്ചാല്‍ നിര്‍ബന്ധമായും സ്വീകരിക്കേണ്ടതാണ്. ഇതോടെ മുമ്പ് അലോട്ട്മെന്റ് മുഖേന ലഭിച്ച അഡ്മിഷന് നഷ്ടപ്പെടുന്നതും അത് യാതൊരു കാരണവശാലും പുനഃസ്ഥാപിച്ചു നല്കുന്നതുമല്ല.
Education
യു.ജി.സി നെറ്റ് 2025 പരീക്ഷ ഫലം ഉടന്‍ പ്രസിദ്ധീകരിക്കും
നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ) 2025 ജൂണില്‍ നടത്തിയ യു.ജി.സി നെറ്റ് പരീക്ഷാഫലം ഉടന്‍ പ്രസിദ്ധീകരിക്കും.

നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ) 2025 ജൂണില്‍ നടത്തിയ യു.ജി.സി നെറ്റ് പരീക്ഷാഫലം ഉടന്‍ പ്രസിദ്ധീകരിക്കും. പരീക്ഷ നടത്തി 33 മുതല്‍ 42 ദിവസത്തിനകം ഫലം പ്രസിദ്ധീകരിക്കുന്ന രീതിയിലായിരുന്നു കഴിഞ്ഞ വര്‍ഷം. ഇത് കണക്കിലെടുത്താല്‍ ഈ വര്‍ഷം ആഗസ്റ്റ് ഒന്നിനോ ആഗസ്റ്റ് 10നോ യു.ജി.സി നെറ്റ് ഫലം പുറത്തുവരുമെന്നാണ് ലഭിക്കുന്ന സൂചന. ഈ പറഞ്ഞ തീയതികള്‍ക്കകം ഉറപ്പായും യു.ജി.സി നെറ്റ് പരീക്ഷ ഫലം അറിയാന്‍ സാധിക്കും. പരീക്ഷ എഴുതിയവര്‍ക്ക് ugcnet.nta.ac.in എന്ന വെബ്സൈറ്റില്‍ കയറി പരിശോധിക്കാവുന്നതാണ്.
ഫലം എങ്ങനെ പരിശോധിക്കാം?
സൈറ്റില്‍ കയറി യു.ജി.സി നെറ്റ് റിസല്‍റ്റ് 2025 എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. അതിനു ശേഷം ലോഗിന്‍ വിവരങ്ങള്‍ നല്‍കുക. അപ്പോള്‍ ഫലം സ്ക്രീനില്‍ കാണാന്‍ സാധിക്കും. പിന്നീട് മാര്‍ക്ക് ഷീറ്റിന്റെ പി.ഡി.എഫ് ഡൗണ്‍ലോഡ് ചെയ്ത് എടുക്കാം.
Education
തപാല്‍ മാര്‍ഗം നിര്‍ത്തലാക്കും; പിഎസ്സി നിയമന ശിപാര്‍ശ പൂര്‍ണമായും ഡിജിറ്റല്‍ സംവിധാനത്തിലേക്ക്
ഇന്നലെ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

പിഎസ്സി നിയമന ശിപാര്‍ശ പൂര്‍ണമായും ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറുന്നു. കേരള പബ്ലിക് സര്‍വീസ് കമ്മീഷന്റെ നിയമന ശിപാര്‍ശ ചെയ്യപ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് കാലതാമസം കൂടാതെ അഡ്വൈസ് മെമ്മോ ലഭിക്കുന്നു എന്ന് ഉറപ്പ് വരുത്തുന്നതിനും അഡൈ്വസ് മെമ്മോ കൂടുതല്‍ സുരക്ഷിതമാക്കുന്നതിനുമായാണ് നടപടി. ഇന്നലെ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറുന്നതോടെ തപാല്‍ മാര്‍ഗം അയക്കുന്ന രീതി നിര്‍ത്തലാക്കും. ജൂലൈ 1 മുതല്‍ എല്ലാ നിയമന ശിപാര്‍ശകളും ഉദ്യോഗാര്‍ഥികളുടെ പ്രൊഫൈലില്‍ ലഭ്യമാക്കും. ക്യൂആര്‍ കോഡ് ഉള്‍പ്പെടുത്തി സുരക്ഷിതമായ നിയമന ശിപാര്‍ശകളാണ് പ്രൊഫൈലില്‍ ലഭിക്കുക.
Education
കെ-മാറ്റ് 2025 അവസാന തീയതി നീട്ടി
അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 15ന് വൈകുന്നേരം നാല് വരെയായാണ് നീട്ടിയത്

സംസ്ഥാനത്ത് 2025 അദ്ധ്യയന വര്‍ഷത്തെ എംബിഎ പ്രവേശനത്തിനുള്ള കമ്പ്യൂട്ടര്‍ അധിഷ്ഠിത പ്രവേശന പരീക്ഷക്ക് അപേക്ഷിക്കാനുള്ള അവസാന തിയതി നീട്ടി. അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 15ന് വൈകുന്നേരം നാല് വരെയായാണ് നീട്ടിയത്.
മേയ് 24നാണ് കേരള മാനേജ്മെന്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് (സെഷന്-II) നടക്കുക. കേരളത്തിലെ വിവിധ സര്‍വകലാശാലകള്‍, ഡിപ്പാര്‍ട്ടുമെന്റുകള്‍, ഓട്ടോണമസ് കോളേജുകള്‍ ഉള്‍പ്പെടെയുള്ള അഫിലിയേറ്റഡ് മാനേജ്മെന്റ് കോളേജുകള്‍ എന്നിവയിലെ എംബിഎ പ്രവേശനം ലഭിക്കണമെങ്കില്‍ കെ-മാറ്റ് ബാധകമായിരിക്കും.
അപേക്ഷ സമര്‍പ്പിക്കേണ്ടത് www.cee.kerala.gov.in ലൂടെയാണ്. ഹെല്പ് ലൈന്‍ നമ്പര്‍ : 0471-2525300, 2332120, 2338487.
-
More3 days ago
‘സാമ്രാജ്യത്വം തുലയട്ടെ’, ഓഗസ്റ്റ് 9; ഇന്ന് നാഗസാക്കി ഓര്‍മദിനം
-
india3 days ago
ഉദ്ഘാടനത്തിന് ഒരുങ്ങി ഖാഇദെ മില്ലത്ത് സെന്റര്‍; അന്തിമ ഒരുക്കങ്ങള്‍ നേരിട്ട് വിലയിരുത്തി നേതാക്കള്‍
-
india3 days ago
കുല്‍ഗാമിലെ സംഘര്‍ഷത്തില്‍ രണ്ടു സൈനികര്‍ക്ക് വീരമൃത്യു; ഭീകരര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു
-
kerala3 days ago
‘മെസ്സി ഈസ് മിസ്സിംഗ്; കായിക മന്ത്രി മറുപടി പറയണം’; സണ്ണി ജോസഫ്
-
india2 days ago
കന്നുകാലികളെ കൊണ്ടുപോകുന്നുവെന്ന് സംശയം; യുപിയില്‍ മുസ്ലിം ഡ്രൈവറെ കാവഡ് യാത്രികര്‍ തല്ലിക്കൊന്നു
-
film3 days ago
ലാലേട്ടനെ തൊടാന്‍ ആയിട്ടില്ല, കൂലി രണ്ടാം സ്ഥാനത്ത് തന്നെ
-
kerala2 days ago
‘തെരഞ്ഞെടുപ്പിനായി സുരേഷ് ഗോപി തൃശൂരില്‍ വോട്ട് ചേര്‍ത്തു’; ആരോപണവുമായി തൃശൂര്‍ ഡിസിസി പ്രസിഡന്റ്
-
india3 days ago
ചെന്നൈ സൂപ്പര്‍ കിങ്സ് വിടാനൊരുങ്ങി അശ്വിന്