Connect with us

News

പാകിസ്താന്‍ ആണവായുധമുള്ള രാജ്യം, സിന്ധുനദിയില്‍ ഇന്ത്യ ഡാം പണിതാല്‍ തകര്‍ക്കും; ഭീഷണിയുമായി പാക് സൈനിക മേധാവി

ഞങ്ങള്‍ തകരുകയാണെന്ന് തോന്നിയാല്‍ ലോകത്തെ പകുതി രാജ്യങ്ങളേയും തകര്‍ക്കും

Published

on

സിന്ധുനദിയില്‍ ഇന്ത്യ ഡാം പണിതാല്‍ തകര്‍ക്കുമെന്ന് പാക് സൈനിക മേധാവി അസിം മുനീറിന്റെ ഭീഷണി. ലോകത്തെ പകുതി രാജ്യങ്ങളേയും തകര്‍ക്കുമെന്നും പാകിസ്താന്‍ ആണവായുധമുള്ള രാജ്യമാണെന്നും അസിം മുനീര്‍ പറഞ്ഞു.

അമേരിക്കയിലെ പാക് ബിസിനസുകാര്‍ ഒരുക്കിയ പരിപാടിയിലാണ് അസിം മുനീറിന്റെ ഭീഷണി. പാകിസ്താന്‍ ആണവായുധമുള്ള രാജ്യമാണ്, ഞങ്ങള്‍ തകരുകയാണെന്ന് തോന്നിയാല്‍ ലോകത്തെ പകുതി രാജ്യങ്ങളേയും തകര്‍ക്കും- അസിം മുനീര്‍ പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

അമീബിക് മസ്തിഷ്‌ക ജ്വരം; സംസ്ഥാനത്ത് ഒരു മരണം കൂടി

ആനാട് സ്വദേശി കെ.വി വിനയ ആണ് മരിച്ചത്.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണം. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു. ആനാട് സ്വദേശി കെ.വി വിനയ ആണ് മരിച്ചത്.

ഇന്നലെ രാത്രിയായിരുന്നു മരണം. രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. യുവതിയുടെ വീട്ടിലെ കിണറ്റിലെ വെള്ളം പരിശോധനയ്ക്ക് അയച്ചു. പനി ഉള്‍പ്പെടെയുള്ള ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് രണ്ട് മാസം മുമ്പാണ് വിനയ നെടുമങ്ങാട് ആശുപത്രില്‍ ചികിത്സ തേടിയത്. അസുഖം മാറി വീട്ടിലെത്തിയ ശേഷം അപസ്മാരം പിടിപെട്ടു. തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നാലെ നടത്തിയ രക്ത പരിശോധനയിലാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിതീകരിച്ചത്.

Continue Reading

kerala

വിമാനത്താവളങ്ങളുടെ പരിസരത്ത് നിന്ന് സ്വര്‍ണം പിടിക്കാന്‍ പൊലീസിന് അധികാരമില്ലെന്ന് കസ്റ്റംസ്

കരിപ്പൂര്‍ സ്വര്‍ണവേട്ടയുമായി ബന്ധപ്പെട്ട കേസില്‍ ഹൈകോടതിയില്‍ സമര്‍പ്പിച്ച മറുപടി സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

Published

on

വിമാനത്താവളങ്ങളുടെ പരിസരത്ത് നിന്ന് പൊലീസിന് സ്വര്‍ണം പിടിക്കാന്‍ അധികാരമില്ലെന്ന് കസ്റ്റംസ്. കരിപ്പൂര്‍ സ്വര്‍ണവേട്ടയുമായി ബന്ധപ്പെട്ട കേസില്‍ ഹൈകോടതിയില്‍ സമര്‍പ്പിച്ച മറുപടി സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിമാനത്താവളത്തില്‍ വന്നിറങ്ങുന്ന യാത്രക്കാരെ അടക്കം പരിശോധിക്കുന്ന പൊലീസ് നടപടി കസ്റ്റംസ് ചട്ടങ്ങളുടെ ലംഘനമാണെന്നും സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു.

വിമാനത്താവള പരിസരത്തെ പരിശോധന കസ്റ്റംസിനായി വിജ്ഞാപനം ചെയ്ത മേഖലയാണെന്നും അവിടുത്തെ പരിപൂര്‍ണ നിയന്ത്രണം കസ്റ്റംസിനാണെന്നും പറയുന്നു. വിമാനത്താവളം വഴി സ്വര്‍ണക്കടത്ത് നടത്തുന്നതായി വിവരം ലഭിച്ചാല്‍ കസ്റ്റംസിന് കൈമാറണമെന്നും സത്യവാങ്മൂലത്തില്‍ ആവശ്യപ്പെടുന്നുണ്ട്.

ഹൈകോടതിയിലെ ഹരജിക്ക് ആധാരമായി പൊലീസ് പിടിച്ചെടുത്ത 170 ഗ്രാം സ്വര്‍ണം വിദേശനിര്‍മിതമാണെന്നും ഇത് പിടിച്ചെടുക്കാനുള്ള അധികാരം കസ്റ്റംസിനാണെന്നും പിടിച്ചെടുത്ത സ്വര്‍ണം ഉരുക്കി പരിശോധിക്കുന്ന നടപടി അധികാരപരിധി കടന്നതാണെന്നും കസ്റ്റംസ് സത്യവാങ്മൂലത്തില്‍ പറയുന്നു.

കരിപ്പൂര്‍ വിമാനത്താവള പരിസരത്ത് നിന്ന് പിടികൂടുന്ന സ്വര്‍ണം വന്‍തോതില്‍ തിരിമറി നടത്തുന്നുണ്ടെന്ന് മുന്‍ എം.എല്‍.എ പി.വി. അന്‍വന്‍ മുമ്പ് വ്യക്തമാക്കിയിരുന്നു.

Continue Reading

kerala

ശബരിമല സ്വര്‍ണ്ണക്കൊള്ള: സിപിഎം നേതാവ് എ.പത്മകുമാര്‍ അറസ്റ്റില്‍

Published

on

ശബരിമല സ്വർണക്കൊള്ള കേസിൽ സി.പി.എം നേതാവും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റുമായ എ. പത്മകുമാർ അറസ്റ്റിൽ. ഇന്ന് രാവിലെയാണ് പത്മകുമാർ എസ്ഐടിക്ക് മുന്നിൽ ചോദ്യംചെയ്യലിനായി ഹാജരായത്. സിപിഎം പത്തനംതിട്ട ജില്ലാ കമ്മറ്റി അംഗമാണ് എ. പത്മകുമാർ. നേരത്തെ ചോദ്യം ചെയ്യലിന് ഹാജരാവാൻ രണ്ടുതവണ നോട്ടീസ് നൽകിയിരുന്നുവെങ്കിലും പല കാരണങ്ങൾ പറഞ്ഞ് പത്മകുമാർ സമയം നീട്ടിചോദിക്കുകയായിരുന്നു. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ഇതുവരെ ചോദ്യം ചെയ്ത എല്ലാവരുടെ മൊഴിയിലും പത്മകുമാറിന്റെ പേരുണ്ട്. ഈ സാഹചര്യത്തിലാണ് പ്രത്യേക അന്വേഷണ സംഘം പത്മകുമാറിനെ ചോദ്യം ചെയ്തത്.

തിരുവനന്തപുരത്ത രഹസ്യകേന്ദ്രത്തിൽ വെച്ചായിരുന്നു ചോദ്യം ചെയ്യൽ. എൻ. വാസു അറസ്റ്റിലായതിന് പിന്നാലെയാണ് പത്മകുമാറിന് രണ്ടാമതും നോട്ടീസ് നൽകിയത്. ഇതോടെ അന്വേഷണം ഇനി പത്മകുമാറിനെ കേന്ദ്രീകരിച്ചാണെന്ന് സൂചനയുണ്ടായിരുന്നു. എൻ. വാസു ദേവസ്വം ബോർഡ് കമ്മീഷണറായിരിക്കെ പത്മകുമാറായിരുന്നു ബോർഡ് പ്രസിഡന്റ്. ഉണ്ണികൃഷ്ണൻ പോറ്റി, ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബു, മുൻ എക്‌സിക്യുട്ടീവ് ഓഫീസർ ഡി. സുധീഷ്‌കുമാർ, മുൻ ദേവസ്വം കമ്മീഷണറും പ്രസിഡന്റുമായിരുന്ന എൻ. വാസു തുടങ്ങിയവരാണ് ശബരിമല സ്വർണക്കൊള്ള കേസിൽ ഇതുവരെ അറസ്റ്റിലായത്.

Continue Reading

Trending