X

കൊറിയര്‍ വഴി കഞ്ചാവ്; പാഴ്‌സല്‍ വാങ്ങാനെത്തിയവരെ പോലീസ് വളഞ്ഞു പിടിച്ചു

പെരുമ്പാവൂര്‍: കൊച്ചി പെരുമ്പാവൂരില്‍ വന്‍ കഞ്ചാവ് വേട്ട. കൊറിയര്‍ വഴി പാഴ്‌സലായി ആണ് 31 കിലോഗ്രാം കഞ്ചാവ് എത്തിയത്. സംഭവത്തില്‍ 2 പേരെ പോലീസ് പിടികൂടി.

ആന്ധ്രയില്‍ നിന്നാണ് കഞ്ചാവ് പാര്‍സല്‍ വഴി കേരളത്തില്‍ എത്തിയിട്ടുള്ളത്. ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് പ്രത്യേക ടീം രൂപീകരിച്ച് അന്വേഷണം നടത്തിവരികയായിരുന്നു.പാഴ്‌സല്‍ വാങ്ങാനെത്തിയ പ്രതികളെ കാത്തുനിന്ന പോലീസ് സംഘം വളഞ്ഞ് പിടികൂടുകയായിരുന്നു. മൂന്ന് വലിയ പാഴ്‌സലുകള്‍ ആയാണ് കഞ്ചാവ് എത്തിയിട്ടുള്ളത്.ഈയിടെ അങ്കമാലിയിലും ആവോലിയിലെ ഒരു വാടക വീട്ടിലും പോലീസ് കഞ്ചാവ് പിടികൂടിയിരുന്നു. ഈ കഞ്ചാവും ആന്ധ്രയില്‍നിന്ന് കൊണ്ടുവന്നതാണ്. സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തുമെന്ന് എസ്പി വ്യക്തമാക്കി.

web desk 3: