X

‘കെഎസ്ആർടിസി ഡ്രൈവറുടെ കൃത്യനിർവഹണത്തിന് തടസ്സം സൃഷ്ടിച്ചു’; ആര്യാ രാജേന്ദ്രനെതിരെ പരാതിനൽകി കെഎസ്‌യു

തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവ് എം.എല്‍.എക്കുമെതിരെ പരാതി. കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്റ് യദുകൃഷ്ണനാണ് പരാതിനല്‍കിയത്. ട്രാഫിക് നിയമ ലംഘനം, കെഎസ്ആര്‍ടിസി ഡ്രൈവറുടെ കൃത്യനിര്‍വഹണത്തിന് തടസ്സം സൃഷ്ടിച്ചു, കാല്‍നട യാത്രക്കാരുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചു തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ചാണ് ഡിജിപിക്കും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്കും പരാതി നല്‍കിയത്. കമ്മീഷണര്‍ ഓഫീസില്‍ എത്തി പരാതി നല്‍കിയത്.

മേയര്‍ ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെ പിരിച്ചുവിടണമെന്ന് തിരുവനന്തപുരം കോര്‍പ്പറേഷന്‍ പ്രമേയം പാസാക്കിയിരുന്നു. മേയര്‍ക്ക് ഭരണപക്ഷം നിരുപാധിക പിന്തുണ പ്രഖ്യാപിച്ചു. മേയറുടെ നടപടി മാതൃകാപരമാണ് എന്ന് ഡപ്യൂട്ടി മേയര്‍ പി കെ രാജു പറഞ്ഞു.

അതേസമയം ബസ്സില്‍ നിന്ന് യാത്രക്കാര്‍ ഇറക്കിവിട്ടത് അംഗീകരിക്കാനാവില്ല എന്ന് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ പറഞ്ഞു. ഭരണ പക്ഷവുമായി വാക്കേറ്റം നടന്നതിനെ തുടര്‍ന്ന് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ കൗണ്‍സില്‍ യോഗം ബഹിഷ്‌കരിച്ചു. ബിജെപി കൗണ്‍സിലര്‍മാര്‍ നടുത്തളത്തില്‍ മുദ്രാവാക്യം ഉയര്‍ത്തി. തലസ്ഥാന ജനതയുടെ അഭിമാനത്തെ ചോദ്യം ചെയ്യുന്ന പ്രവൃത്തിയാണ് മേയറുടേത് എന്ന് കൗണ്‍സിലര്‍മാര്‍ പറഞ്ഞു.

webdesk13: