X
    Categories: MoreViews

പകോപനകരമായ പ്രസംഗം: ബംഗാള്‍ ബിജെപി പ്രസിഡന്റിനെതിരെ കേസ്

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ അക്രമം അഴിച്ചു വിടാന്‍ പ്രേരകമായ വിധത്തില്‍ പ്രസംഗിച്ചതിന് ബിജെപി സംസ്ഥാന പ്രസിഡന്റ് ദിലീപ് ഘോഷിനെതിരെ പൊലീസ് കേസെടുത്തു. ഹാരെ, ഗാരിയാത്ത് എന്നീ സ്‌റ്റേഷനുകളിലാണ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ദിവസം യുവമോര്‍ച്ചയും തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. യുവമോര്‍ച്ചയുടെ പ്രകടനം ഉദ്ഘാടനം ചെയ്തത് ദിലീപ് ഘോഷ് ആയിരുന്നു. പ്രസംഗത്തില്‍ തീവ്രമായ ഭാഷയില്‍ പ്രസംഗിച്ചതായും ഈ പ്രസംഗത്തിനു ശേഷം നടന്ന പ്രകടനം അക്രമാസക്തമായതായും പൊലീസ് പറഞ്ഞു. പ്രകടനക്കാര്‍ക്കിടയില്‍ പ്രകോപനം സൃഷ്ടിക്കുന്നതരത്തിലായിരുന്നു ഘോഷിന്റെ പ്രസംഗമെന്ന് പൊലീസ് വ്യക്തമാക്കി. സംസ്ഥാനത്ത് വര്‍ഗീയ സംഘര്‍ഷം ഇളക്കി വിടുകയും സമാധാന ലംഘനം നടത്തിയെന്നും ചൂണ്ടിക്കാട്ടി രണ്ട് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. വെള്ളിയാഴ്ച നടന്ന പ്രതിഷേധത്തില്‍ സംസ്ഥാനത്ത് നിയമ വാഴ്ച തകര്‍ന്നതായി ഘോഷ് ആരോപിച്ചു. പ്രകോപനകരമായി പ്രസംഗം നടത്തിയിട്ടില്ല. ബിജെപിയുടെ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് നടത്തുന്ന വൃത്തികെട്ട രാഷ്ട്രീയമാണ് പുതിയ കേസ് എന്ന് അദ്ദേഹം ആരോപിച്ചു.

chandrika: