X

പി.ജയരാജനെതിരെ കൊലവിളി പ്രസംഗം: വി.മുരളീധരനും ബിജെപി പ്രവര്‍ത്തകര്‍ക്കുമെതിരെ കേസെടുത്തു

കണ്ണൂര്‍: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെതിരെ കൊലവിളിച്ച് പ്രസംഗിച്ച സംഭവത്തില്‍ ബിജെപി നേതാവ് വി.മുരളീധരനും പ്രവര്‍ത്തകര്‍ക്കുമെതിരെ കേസെടുത്തു. സിപിഎം നേതാവിന്റെ പരാതിയില്‍ കൂത്തുപറമ്പ് പൊലീസാണ് മുരളീധരനും പ്രവര്‍ത്തകര്‍ക്കുമെതിരെ കേസെടുത്തത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നടത്തുന്ന ജനരക്ഷാമാര്‍ച്ചിനിടെയാണ് സംഭവം. പി.ജയരാജനെ ഭീഷണിപ്പെടുത്തിയും അധിക്ഷേപിച്ചുമായിരുന്നു ബിജെപി പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചത്. ഒറ്റകയ്യനായ പി.ജയരാജന്റെ രണ്ടാമത്തെ കൈയും വെട്ടുമെന്നായിരുന്നു ബി.ജെ.പി പ്രവര്‍ത്തകരുടെ ഭീഷണി. പ്രവര്‍ത്തകരുടെ ഈ ഭീഷണി മുദ്രാവാക്യം വി.മുരളീധരനാണ് പോസ്റ്റു ചെയ്തത്.

chandrika: