X

മുട്ടില്‍ മരം മുറി കേസ്; പ്രതികളെ സഹായിക്കാന്‍ സര്‍ക്കാര്‍ വകുപ്പുകള്‍ ഒത്തുകളിക്കുന്നതായി ആരോപണം

മുട്ടില്‍ മരംമുറി കേസില്‍ പ്രതികളെ സഹായിക്കാന്‍ സര്‍ക്കാര്‍ വകുപ്പുകള്‍ ഒത്തുകളിക്കുന്നതായി ആക്ഷേപം. കേരള ലാന്‍ഡ് കണ്‍സെര്‍വന്‍സി ചട്ടപ്രകാരം പ്രതികളില്‍ നിന്ന് പിഴ ഈടാക്കാനുള്ളതടക്കം നടപടികള്‍ റവന്യൂ വകുപ്പ് വൈകിപ്പിക്കുന്നുവെന്ന് മുന്‍ ഗവണ്മെന്റ് പ്ലീഡര്‍ അഡ്വ. ജോസഫ് മാത്യു ആരോപിച്ചു. കേസില്‍ വനംവകുപ്പ് പ്രതികള്‍ക്കെതിരെ ചുമത്തിയത് നിസ്സാരവകുപ്പുകളാണെന്നും രണ്ടുവര്‍ഷമായിട്ടും വനംവകുപ്പ് കുറ്റപത്രം സമര്‍പ്പിക്കാത്തത് ദുരൂഹമാണെന്നും ജോസഫ് മാത്യു പറഞ്ഞു.

മുറിച്ച മരങ്ങളുടെ കാലനിര്‍ണയം പൂര്‍ത്തിയാക്കി വിലയുടെ മൂന്നിരട്ടി വരെ പിഴചുമത്താവുന്ന കെഎല്‍സി ചട്ടപ്രകാരമുള്ള നടപടി സ്വീകരിക്കാന്‍ കേസ് രജിസ്റ്റര്‍ ചെയ്ത് 2 വര്‍ഷമായിട്ടും റവന്യൂവകുപ്പ് തയാറായിട്ടില്ല. പിഴയടയ്ക്കുന്നതില്‍ നിന്ന് രക്ഷപ്പെടാന്‍ പ്രതികളെ സഹായിക്കുകയാണ് റവന്യൂ വകുപ്പെന്നാണ് ആരോപണം

പൊലീസിന്റെ പ്രത്യേക അന്വേഷണസംഘം കെഎല്‍സി ആക്ട് ചുമത്തിയിട്ടുണ്ടെങ്കിലും റവന്യൂവകുപ്പിന്റെ അധികാര പരിധിയായതിനാല്‍ നിലനില്‍ക്കില്ലെന്നാണ് നിയമ വിദഗ്ധരുടെ വിലയിരുത്തന്‍. െ്രെകംബ്രാഞ്ച് അന്വേഷണം നടക്കുന്നതിനാല്‍ കേസില്‍ മറ്റൊരന്വേഷണം ആവശ്യമില്ലെന്ന് ജോസഫ് മാത്യുവിന് വിവരാവകാശ നിയമപ്രകാരം റവന്യൂവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി നല്‍കിയ മറുപടിയിലും പറയുന്നു. ചുരുക്കത്തില്‍, കടുത്ത നടപടിയില്‍ നിന്ന് പ്രതികള്‍ക്ക് സര്‍ക്കാര്‍ വകുപ്പുകളുടെ സംരക്ഷണം തുടരുകയാണെന്നാണ് ആക്ഷേപം.

 

webdesk13: