X
    Categories: indiaNews

വിദേശ നിക്ഷേപ നിയന്ത്രണ നിയമത്തിലെ ചട്ടം ന്യൂസ് ക്ലിക്ക് ലംഘിച്ചെന്ന് സി.ബി.ഐ എഫ്.ഐ.ആര്‍

ന്യൂസ് ക്ലിക്ക് വിദേശ നിക്ഷേപ നിയന്ത്രണ നിയമത്തിലെ ചട്ടം ലംഘിച്ചെന്ന് സി.ബി.ഐ എഫ്.ഐ.ആര്‍. 4 വിദേശ കമ്പനികളില്‍ നിന്ന് 28.46 കോടി രൂപ ന്യൂസ് ക്ലിക്ക് നേടി. അമേരിക്കന്‍ കോടീശ്വരന്‍ നെവില്ലെ റോയിയുടെ ഉടമസ്ഥതയിലുള്ള കമ്പനി ന്യൂസ് ക്ലിക്കില്‍ നിക്ഷേപം നടത്തിയെന്നും എഫ്.ഐ.ആറില്‍ പറയുന്നു.

അഭ്യന്തര മന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറി രാജേഷ് കുമാര്‍ സിംഗാണ് ഇത്തരത്തിലൊരു പരാതി നല്‍കിയത്. നെവില്ലെ റോയിയുടെ കമ്പനിയില്‍ നിന്നുമാത്രം 9 ലക്ഷത്തിലധികം രൂപ ന്യൂസ് ക്ലിക്ക് കൈപറ്റിയെന്ന് കാണിച്ചാണ് ഇപ്പോള്‍ കേസെടുത്തിട്ടുള്ളത്. എഫ്.സി.ആര്‍.എ വകുപ്പിന്റെ 35ാമത്തെ ഉപവകുപ്പിന്റെ ലംഘനം നടന്നിരിക്കുന്നുവെന്നാണ് എഫ്.ഐ.ആറില്‍ ചൂണ്ടികാണിച്ചിരിക്കുന്നത്.

അതായത് ഏതെങ്കിലും ഒരു മാധ്യമ സ്ഥാപനം അതിന്റെ ഓഡിയോ പരമായോ വീഡിയോ പരമായോ ഏതെങ്കിലും തരത്തിലുള്ള വിധേയമായിട്ട് വിദേശ സംഭാവനകള്‍ സ്വീകരിക്കുന്നത് നിയമപരമായി തെറ്റാണ് ഇത് അഞ്ചു വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റവുമാണ്.

എഫ്.ഐ.ആര്‍ പ്രകാരം കേസില്‍ അഞ്ച് പ്രതികളാണുള്ളത്. ഇതില്‍ ഒന്നാം പ്രതി ന്യൂസ് ക്ലിക്ക് കമ്പനിയും രണ്ടാം പ്രതി ന്യൂസ് ക്ലിക്ക് എഡിറ്ററുമാണ്. ഈ പണം ഒരു സംഭാവനായായിട്ടാണ് പരിഗണിക്കുന്നതെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്. അതേസമയം, നിക്ഷേപമായാണ് ചെയ്തിരുന്നെങ്കില്‍ വലിയ പ്രശ്‌നമുണ്ടാവില്ലായിരുന്നു. പക്ഷെ നിയമം പാലിച്ചു കൊണ്ട് കൃത്യമായ നിക്ഷേപം തന്നെയാണ് നടത്തിയിരിക്കുന്നതെന്നാണ് ന്യൂസ് ക്ലിക്കിന്റെ വാദം.

webdesk13: