X

സ്‌കൂളുകള്‍ക്ക് മാര്‍ക്ക് സമര്‍പ്പിക്കാനുള്ള തീയ്യതി നീട്ടി

ഡല്‍ഹി: സി.ബി.എസ്.ഇ പത്താംക്ലാസ്സ് പരീക്ഷാഫലം ജൂലായ് മാസം പ്രഖ്യാപിച്ചേക്കും. വിദ്യാര്‍ഥികളുടെ മാര്‍ക്ക് അപ്‌ലോഡ് ചെയ്യാന്‍ സ്‌കൂളുകള്‍ക്ക് നല്‍കിയ സമയപരിധി ജൂണ്‍ 30 വരെ നീട്ടിയതിനാലാണിത്. നേരത്തെ ജൂണ്‍ 11നകം മാര്‍ക്കുകള്‍ സമര്‍പ്പിച്ച് ജൂണ്‍ മൂന്നാംവാരത്തിനുള്ളില്‍ ഫലം പ്രഖ്യാപിക്കുമെന്ന് സി.ബി.എസ്.സി വ്യക്തമാക്കിയിരുന്നു.

മിക്ക സംസ്ഥാനങ്ങളിലും ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മാര്‍ക്ക് അപ്‌ലോഡ് ചെയ്യാനുള്ള സമയം നീട്ടിയത്. ‘ഈ മഹാമാരിക്കാലത്ത് പല സംസ്ഥാനങ്ങളും ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ സി.ബി.എസ്.ഇ സ്‌കൂളുകളുടെയും അധ്യാപകരുടെയും സുരക്ഷ മാനിച്ച് വിദ്യാര്‍ഥികളുടെ മാര്‍ക്ക് സമര്‍പ്പിക്കാനുള്ള തീയതി നീട്ടുകയാണെന്ന്’ സി.ബി.എസ്.ഇ കണ്‍ട്രോളര്‍ ഓഫ് എക്‌സാമിനേഷന്‍സ് സന്യം ഭരദ്വാജ് അറിയിച്ചു.

കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തില്‍ മേയ് നാലിന് നടത്താനിരുന്ന പത്താക്ലാസ്സ് പരീക്ഷ സി.ബി.എസ്.ഇ റദ്ദാക്കിയിരുന്നു.

 

web desk 3: