X

കോവിഡ് ഭേദമായവര്‍ക്ക് വാക്‌സിന്‍ നല്‍കുന്ന ഇടവേള വര്‍ധിപ്പിക്കണമെന്ന് വിദഗ്ധ സമിതി

ഡല്‍ഹി: കോവിഡ് മുക്തരായവര്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിന്റെ ഇടവേള വര്‍ധിപ്പിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിന്റെ വിദഗ്ധ സമിതി. രോഗമുക്തരായവര്‍ രോഗം ഭേദമായി ഒമ്പത് മാസങ്ങള്‍ക്ക് ശേഷം വാക്‌സിന്‍ സ്വീകരിച്ചാല്‍ മതിയെന്ന് നാഷണല്‍ ടെക്‌നിക്കല്‍ അഡ് വൈസറി ഗ്രൂപ്പ് ഓണ്‍ ഇമ്മ്യൂണൈസേഷന്‍ (എന്‍.ടി.എ.ജി.ഐ) ശുപാര്‍ശ ചെയ്തു.

നേരത്തെ രോഗമുക്തരായവര്‍ക്ക് രോഗം ഭേദമായി ആറ് മാസത്തിന് ശേഷം വാക്‌സിന്‍ സ്വീകരിക്കാമെന്ന് എന്‍.ടി.എ.ജി.ഐ ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ ഇടവേള ഒന്‍പത് മാസമാക്കി വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സമതി സര്‍ക്കാരിനെ സമീപിച്ചു. രോഗം ബാധിക്കുന്നതും ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിക്കുന്നതും തമ്മിലുള്ള ഇടവേള വര്‍ധിപ്പിക്കുന്നത് ആന്റിബോഡികള്‍ വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്ന് സമിതി വ്യക്തമാക്കി.

നേരത്ത, കോവിഷീല്‍ഡ് വാക്‌സിന്റെ ഇടവേള കൂട്ടണമെന്ന് വിദഗ്ധ സമിതി ശുപാര്‍ശ കേന്ദ്ര ആരോഗ്യമന്ത്രാലയം അംഗീകരിച്ചിരുന്നു. ഇതോടെ രണ്ടാമത്തെ ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ 12 മുതല്‍ 16 ആഴ്ചയ്ക്കിടയില്‍ എടുത്താല്‍ മതി. ആറ് മുതല്‍ എട്ട് ആഴ്ചയ്ക്കിടയില്‍ രണ്ടാമത്തെ ഡോസ് എടുക്കണമെന്നായിരുന്നു നേരത്തെയുള്ള നിര്‍ദേശം. അതേസമയം കോവാക്‌സിന്‍ ഡോസുകളുടെ ഇടവേളയില്‍ മാറ്റമില്ല.

 

web desk 3: