X
    Categories: indiaNews

വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു; പാകിസ്ഥാനെതിരെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ന്യൂഡല്‍ഹി: പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച നടപടിയില്‍ പ്രതിഷേധം അറിയിച്ച് ഇന്ത്യ. പാക് ഹൈകമ്മീഷണറെയാണ് ഇന്ത്യ പ്രതിഷേധം അറിയിച്ചത്. അതിര്‍ത്തിയിലെ സമാധാനം ഇല്ലാതാക്കുകയാണ് പാകിസ്താന്റെ ലക്ഷ്യമെന്ന് പറഞ്ഞ ഇന്ത്യ ഉത്സവകാലത്തെ ആക്രമണം കരുതിക്കൂട്ടി നടത്തിയതാണെന്നും ആരോപിച്ചു.

കഴിഞ്ഞ ദിവസമാണ് ഇന്ത്യ പാക് അതിര്‍ത്തിയില്‍ വെടി നിര്‍ത്തല്‍ കരാര്‍ ലംഘനമുണ്ടായത്. സംഭവത്തില്‍ മൂന്ന് ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. ബാരമുള്ള ജില്ലയില്‍ നിയന്ത്രണ രേഖയിലായിരുന്നു ആക്രമണം. ആക്രമണത്തില്‍ ഒരു സ്ത്രീ അടക്കം മൂന്നു നാട്ടുകാര്‍ക്ക് ജീവന്‍ നഷ്ടമായി.

ആക്രമണത്തില്‍ രണ്ട് സൈനിക ഉദ്യോഗസ്ഥര്‍ക്കും ഒരു ബിഎസ്എഫ് സബ് ഇന്‍സ്‌പെക്ടര്‍ക്കുമാണ് ജീവന്‍ നഷ്ടമായത്. ഇന്ത്യ നടത്തിയ തിരിച്ചടിയില്‍ ഏഴ് പാക് ജവാന്മാര്‍ക്കും ജീവന്‍ നഷ്ടമായെന്നാണ് റിപ്പോര്‍ട്ട്. പാകിസ്താന്റെ ബംഗറുകളും ഇന്ത്യ തകര്‍ത്തു.

 

web desk 1: