X

സ്വതന്ത്രകർഷകസംഘം പാലക്കാട്ട് സത്യഗ്രഹം നടത്തി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കര്‍ഷകരെ വഞ്ചിച്ചു: ഇ.ടി മുഹമ്മദ് ബഷീര്‍

പാലക്കാട്: കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ വാഗ്ദാനങ്ങള്‍ നല്‍കി കര്‍ഷകരെ വഞ്ചിക്കുകയാണെന്നും കര്‍ഷകരോടൊപ്പം ചേര്‍ന്ന് അതിനെ ചെറുത്തുതോല്‍പ്പിക്കണമെന്നും മുസ്‌ലിംലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു.

കര്‍ഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന നെല്ല് സംഭരണത്തിലെ അട്ടിമറിക്കെതിരെയും കര്‍ഷകന്റെ നടുവൊടിക്കുന്ന സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെയും സംസ്ഥാന സ്വതന്ത്ര കര്‍ഷകസംഘം പാലക്കാട് കലക്ടറേറ്റിന് മുന്നില്‍ നടത്തിയ ഏകദിന സത്യാഗ്രഹസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നെല്ല് സംഭരത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കേണ്ട തുക സാങ്കേതികത്വം പറഞ്ഞ നീട്ടുകൊണ്ടുപോകുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ അതിനെ മറയാക്കി കളിച്ചുകൊണ്ടിരിക്കുകയാണ്. പി.ആര്‍.എസ് വായ്പാക്കെണിയിലാണ് കഴിഞ്ഞ ദിവസം കര്‍ഷകന്‍ ആത്മഹത്യ ചെയ്തത്. കൊയ്‌തെടുത്ത നെല്ലിന്റെ പണം നല്‍കുന്നതിന് പകരം കര്‍ഷകനെ കടക്കാരനാക്കുന്ന തലതിരിഞ്ഞ നയമാണിത്. ഇതുകൂടാതിപ്പോള്‍ സംഭരിക്കുന്ന നെല്ലിന്റെ പരിധി ഏക്കറിന് 2, 200 കിലോ എന്നുള്ളത് 2000 കിലോ ഗ്രാമായി കുറക്കുകയും ചെയ്തു.

കഴിഞ്ഞ രണ്ടാംവിളയില്‍ സംഭരിച്ച നെല്ലിന്റെ കോടിക്കണക്കിന് രൂപ ഇനിയും നല്‍കയിട്ടില്ല. ഒന്നാംവിള തുടങ്ങി മാസങ്ങളായിട്ടുപോലും നെല്ലു സംഭരത്തില്‍ അവ്യക്തത തുടരുകയാണ്. കോടികള്‍ ചെലവഴിച്ച് സര്‍ക്കാരിന്റെ ധൂര്‍ത്തുകള്‍ നടക്കുമ്പോള്‍ നെല്ലുവിലക്കായി കര്‍ഷകര്‍ യാചിക്കേണ്ടി വരുന്നതെന്നത് ലജ്ജാകരമാണെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന പ്രസിഡന്റ് കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി കളത്തില്‍ അബ്ദുല്ല സ്വാഗതം പറഞ്ഞു. മുസ്്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ, മുന്‍ എം.പി വി.എസ് വിജയരാഘവന്‍, ഡി.സി.സി പ്രസിഡന്റ് എ.തങ്കപ്പന്‍, മുസ്്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് മരക്കാര്‍ മാരായമംഗലം, ജനറല്‍ സെക്രട്ടറി അഡ്വ. ടി.എ സിദ്ദീഖ്, ട്രഷറര്‍ പി.ഇ.എ സലം മാസ്റ്റര്‍, മുസ്്‌ലിംലീഗ് പ്രവര്‍ത്തക സമിതി അംഗങ്ങളായ എം.എം ഹമീദ്, പി.എ തങ്ങള്‍, കെ.എ ചന്ദ്രന്‍, വി.സി കബീര്‍, കെ.കെ.എ അസീസ്, അഡ്വ. പി.പി ഹാരിഫ്, എം.എസ് നാസര്‍, എം.എച്ച് മുജീബ് റഹ്്മാന്‍, സ്വതന്ത്ര കര്‍ഷകസംഘം സ്ംസ്ഥാന ഭാരവാഹികളായ കെ.യു ബഷീര്‍ ഹാജി, മണ്‍വിള സൈനുദ്ദീന്‍, മണക്കാട് നജ്്മുദ്ദീന്‍,അഡ്വ. അഹമ്മദ് മാണിയൂര്‍, കെ.കെ അബ്്ദുഹ്്മാന്‍ മാസ്റ്റര്‍, പി.പി മുഹമ്മദ്കുട്ടി, സി. മുഹമ്മദ് കുഞ്ഞി, പി.കെ അബ്്ദുറഹ്്മാന്‍, പി.പി യൂസഫലി, പി. മുഹമ്മദ്, പി.കെ അബ്ദുല്‍ അസീസ്, ഇ.എ അബൂബക്കര്‍ ഹാജി, ടി.എം ബഷീര്‍, നസീര്‍ വളയം, ആര്‍.എസ് മുഹമ്മദ് മോന്‍, ഇ.എസ് സഗീര്‍, മാഹിന്‍ അബൂബക്കര്‍, എം.എം അലിയാര്‍ മാസ്റ്റര്‍, അഡ്വ. ഖാലിദ് രാജ, എം. മഷ്ഹൂര്‍, ബി. വീരാന്‍ കുട്ടി, ലുഖ്്മാന്‍ അരീക്കോട്, എസ്. കുമാരന്‍, എം.എസ് അലവി, എം. മമ്മദ് ഹാജി, കെ.ടി.എ ലത്തീഫ്, കെ.പി ജലീല്‍ തുടങ്ങിയവര്‍ സംസാരിച്ചു. മുറത്തിലെ പതിര് വിതറി പതിര് കേരളീയം പരിപാടി നടത്തി. തുടര്‍ന്ന് നേതാക്കള്‍ കലക്ടര്‍ക്ക് നിവേദനം നല്‍കി.

webdesk14: