X

സുപ്രിം കോടതി ജഡ്ജി നിയമനം; കൊളീജിയത്തിന്റെ ശുപാര്‍ശ നിരസിച്ച് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരില്‍ നിന്ന് സുപ്രിം കോടതി ജഡ്ജിമാരെ തെരഞ്ഞെടുക്കുന്നതിനായി കൊളീജിയം സമര്‍പ്പിച്ച ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ തിരിച്ചയച്ചു. ജാര്‍ഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അനിരുദ്ധ ബോസിന്റെയും ഗുവാഹട്ടി ഹൈക്കോടതി ചീറ് ജസ്റ്റിസ് എ എസ് ബൊപ്പണ്ണയുടെയും പേരുകളാണ് കേന്ദ്രസര്‍ക്കാര്‍ നിരസിച്ചത്.

ഇരുവര്‍ക്കും സുപ്രിംകോടതി ജഡ്ജിമാരായി സ്ഥാനക്കയറ്റം നല്‍കണമെന്ന് ചൂണ്ടിക്കാട്ടി ഇക്കഴിഞ്ഞ ഏപ്രില്‍ 12 നാണ് കൊളീജിയം ശുപാര്‍ശ നല്‍കിയത്. ശുപാര്‍ശ തള്ളാനുള്ള കാരണം വ്യക്തമാക്കിയിട്ടില്ലെങ്കിലും സീനിയോറിറ്റി മറികടന്നുള്ള ശുപാര്‍ശയായതിനാലാണ് തിരിച്ചയച്ചതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍.

ഹൈക്കോടതി ജഡ്ജിമാരുടെ പട്ടികയില്‍ ജസ്റ്റിസ് ബോസ് 12ാമതും ജസ്റ്റിസ് ബൊപ്പണ്ണ 36ാമതുമാണ് ഉള്ളത്. കൊല്‍ക്കത്ത ഹൈക്കോടതിയില്‍ നിന്ന് ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജി നേരത്തേ ഹൈക്കോടതിയില്‍ എത്തിയിരുന്നു. കര്‍ണാടകയില്‍ നിന്ന് ജസ്റ്റിസ് മോഹന്‍ ശാന്തനഗൗഡരും, എസ് അബ്ദുല്‍ നസീറും സുപ്രിം കോടതിയില്‍ നിലവിലുണ്ട്. ഇതിന് പുറമേയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ കൊളീജിയം ജസ്റ്റിസ് ബോസിനെയും ജസ്റ്റിസ് ബൊപ്പണ്ണയെയും ശുപാര്‍ശ ചെയ്തത്.

chandrika: