X

പൗരത്വ നിയമ ഭേദഗതി നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍; ചട്ടങ്ങള്‍ ഇന്ന് വിജ്ഞാപനം ചെയ്യും

പൗരത്വ നിയമ ഭേദഗതി നടപ്പാക്കികൊണ്ടുള്ള വിജ്ഞാപനം കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി സിഎഎ നടപ്പാക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ നേരത്തെ പറഞ്ഞിരുന്നു. ഈ ആഴ്ച തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടാകുമെന്ന് അഭ്യൂഹങ്ങള്‍ പരക്കെയാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം.

2019ലാണ് നിയമം പാർലമെന്‍റ് പാസാക്കിയത്. 2020 ജ​നു​വ​രി 10ന് ​നി​യ​മം നി​ല​വി​ൽ വ​ന്നെ​ങ്കി​ലും ച​ട്ട​ങ്ങ​ൾ രൂ​പ​വ​ത്ക​രി​ക്കാ​ത്ത​തി​നാ​ൽ ന​ട​പ്പാ​ക്കി​യി​​ല്ല. കോ​വി​ഡ് വ്യാപനവും നി​യ​മം ന​ട​പ്പാ​ക്കു​ന്ന​ത് മാ​റ്റി​വെ​ക്കാ​ൻ കാ​ര​ണ​മാ​യി.

2014 ഡി​സം​ബ​ർ 31നു​മു​മ്പ് കു​ടി​യേ​റി​യ ഹി​ന്ദു, സി​ഖ്, ജ​യി​ൻ, ബു​ദ്ധ, പാ​ഴ്സി, ക്രി​സ്ത്യ​ൻ വി​ഭാ​ഗ​ങ്ങ​ളെ​യാ​ണ് പൗ​ര​ത്വ​ത്തി​ന് പ​രി​ഗ​ണി​ക്കു​ക. പൗ​ര​ത്വ​ത്തി​നാ​യി മ​തം പ​രി​ഗ​ണി​ക്കു​ന്ന​തും മു​സ്‍ലിം​ക​ളെ ഒ​ഴി​വാ​ക്കി​യ​തും വി​വേ​ച​ന​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി വ്യാ​പ​ക പ്ര​തി​ഷേ​ധമാണ് രാ​ജ്യ​ത്ത് അ​ര​ങ്ങേ​റി​യി​രു​ന്നത്.

webdesk14: